മിച്ചഭൂമി കൈമാറ്റം: ഭേദഗതി ഹൈക്കോടതി തള്ളി

ഭൂപരിഷ്‌കരണ നിയമ ഭേദഗതിയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. മിച്ചഭൂമി കൈമാറ്റത്തിന് അനുകൂലമായ ഭേദഗതി ഹൈക്കോടതി ഭാഗികമായി തള്ളി. പത്ത് ഏക്കര്‍ വരെ മിച്ചഭൂമിക്ക് പട്ടയം നല്‍കാനുള്ള ഭേദഗതിയാണ് തള്ളിയത്. ഇതോടെ സ്വകാര്യ വ്യക്തിക്ക് രജിസ്റ്റര്‍ ചെയ്തു കൊടുത്ത നാല് ഏക്കറിന് മാത്രമാകും ഭേദഗതി ബാധകമാവുക. ഭൂ ഉടമ ബന്ധുക്കള്‍ക്ക് കൈമാറിയ ഭൂമിക്ക് ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
2005ല്‍ കെ.എം. മാണിയാണ് മിച്ചഭൂമി കച്ചവടത്തിന് ഭേദഗതി കൊണ്ടുവന്നത്. പിന്നീട് ഇത് സര്‍ക്കാര്‍ തന്നെ നാലേക്കറായി ചുരുക്കി.അതേ സമയം,? കോടതിവിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പ്രതികരിച്ചു. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























