ആശുപത്രിയിലോ, തദ്ദേശ സ്ഥാപനത്തിലോ ഇതിനായി കയറിയിറങ്ങേണ്ടതില്ല.... ഇനി വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊവിഡ് മരണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും....

കൊവിഡ് മരണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനായി ഇനി വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ (പി.എച്ച്.സി) എത്തിയാല്‍ മതി. കൊവിഡ് ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് എന്ന പേരിലാണ് ആരോഗ്യവകുപ്പ് ഇത് കൈമാറുന്നത്.
സാധാരണ ഗതിയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് കിട്ടുന്ന മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം രേഖപ്പെടുത്താന്‍ വ്യവസ്ഥയില്ല. അതിനാല്‍ കൊവിഡ് മരണത്തിന് രണ്ടു സര്‍ട്ടിഫിക്കറ്റുണ്ടാവും.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് പി.എച്ച്.സിയില്‍നിന്നു കിട്ടുന്ന ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അപേക്ഷ നല്‍കി ഒരു മാസത്തിനുള്ളില്‍ അവിടെനിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ആശുപത്രിയിലോ, തദ്ദേശ സ്ഥാപനത്തിലോ ഇതിനായി കയറിയിറങ്ങേണ്ടതില്ല. കൊവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളിലെ മരണങ്ങളും ആത്മഹത്യകളും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രനിര്‍ദ്ദേശ പ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശം സംസ്ഥാനം ഉടന്‍ പുറത്തിറക്കും.
ചികിത്സയിലിരിക്കെ മരിച്ചാല്‍ ചികിത്സിച്ച ഡോക്ടറോ,മെഡിക്കല്‍ സൂപ്രണ്ടോ മരണകാരണം വ്യക്തമാക്കിയുള്ള ബുള്ളറ്റിന്‍ തയ്യാറാക്കും ഇ-ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം സംസ്ഥാനതല സമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് അംഗീകരിക്കണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇതേ പോര്‍ട്ടലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഒപ്പും സീലും വയ്ക്കും ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിക്കും.
ബന്ധുക്കള്‍ക്ക് പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തിവാങ്ങാം കൊവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളിലെ മരണങ്ങളും ആത്മഹത്യകളും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ബന്ധുക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ സര്‍വൈലന്‍സ് ടീമില്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. വിശദമായ പരിശോധനയ്ക്ക് ശേഷം പട്ടികയില്‍ ഉള്‍പ്പെടുത്തും.
അതേസമയം ഔദ്യോഗിക കണക്കുകളനുസരിച്ച് സംസ്ഥാനത്ത് നിലവില്‍ കാല്‍ ലക്ഷത്തോളമാണ് കൊവിഡ് മരണം. പുതിയ മാനദണ്ഡം ചേര്‍ക്കുമ്പോള്‍ 40 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകും.
"
https://www.facebook.com/Malayalivartha
























