ആര്‍എസ്പി സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍

ആര്‍എസ്പി സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് കൊടിയുയരും. ഷിബു ബേബി ജോണ്‍ വിഭാഗവും ഔദ്യോഗിക വിഭാഗവും ലയി ച്ചതിനുശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനമാണിത്. നാലു ദിവസത്തെ സമ്മേളനം രാവിലെ 10ന് ആര്‍എസ്പി ദേശീയ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ ഉദ്ഘാടനം ചെയ്യും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ആര്‍എസ്പി സ്വീകരിച്ച നിലപാടിനെപ്പറ്റി സമ്മേളനം ചര്‍ച്ചചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ചൂടേറിയ വാഗ്വാങ്ങള്‍ക്ക് വഴിവെച്ചേക്കും. യുഡിഎഫില്‍ നില്‍ക്കണമെന്നും അതല്ല എല്‍ഡിഎഫിലേക്കു മടങ്ങിപ്പോകണമെന്നുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതു സംബന്ധിച്ചും ചര്‍ച്ചകളുണ്ടാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























