ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ചന്ദ്രചൂഡന്‍

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍എസ്പി നേരത്തേ ആവശ്യപ്പെട്ടിട്ടുള്ളതാണന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയല്ല ആര്‍എസ്പി നിലകൊള്ളുന്നത്. യുഡിഎഫ് വിടുന്ന കാര്യം ആര്‍എസ്പി ആലോചിച്ചിട്ടില്ല. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























