അതും പോയ് കിട്ടി... കനയ്യകുമാര്‍ സിപിഐ വിട്ടുപോകുമെന്നത് വെറും പ്രചരണം മാത്രമാണെന്ന് പറഞ്ഞ കാനം രാജേന്ദ്രന് തെറ്റി; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കനയ്യകുമാര്‍ നാളെ കോണ്‍ഗ്രസില്‍ ചേരും; കോണ്‍ഗ്രസ് പ്രവേശനം വൈകിട്ട് എഐസിസി ആസ്ഥാനത്ത്

കനലൊരു തരി മാത്രം മതിയെന്ന് പറഞ്ഞ് ഉയര്‍ത്തി കാണിച്ച കനയ്യ കുമാര്‍ അവസാനം പാര്‍ട്ടി ഓഫീസിലെ എസിയും ഉരിയെടുത്ത് കളം വിട്ടു. സി.പി.ഐ കേന്ദ്ര നിര്‍വാഹക സമിതിയംഗവും യുവനേതാവുമായ കനയ്യ കുമാര്‍ നാളെ കോണ്‍ഗ്രസില്‍ ചേരും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കനയ്യകുമാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കനയ്യയ്‌ക്കൊപ്പം ജിഗ്‌നേഷ് മേവാനിയും നാളെ കോണ്‍ഗ്രസില്‍ ചേരും. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷേ് മേവാനിയുമായുള്ള സൗഹൃദമാണ് കനയ്യയെ കോണ്‍ഗ്രസിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ മദ്ധ്യസ്ഥനായിട്ടായിരുന്നു ചര്‍ച്ചകള്‍. രാഹുല്‍ഗാന്ധിയും, പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ചകള്‍ നടത്തി. കോണ്‍ഗ്രസിലേക്ക് ഉടന്‍ എത്താനിരിക്കുന്ന പ്രശാന്ത്കിഷോറും ചര്‍ച്ചകളുടെ ഭാഗമായി.
കനയ്യയുമായി അനുനയത്തിന് ശ്രമിച്ച പാര്‍ട്ടിക്ക് മുന്നില്‍ ബീഹാര്‍ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന നിലപാടാണ് കനയ്യ വെച്ചത്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത പാര്‍ട്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ ആവശ്യം ചര്‍ച്ച ചെയ്യാമെന്ന വാഗാദനത്തിന് പിന്നാലെയാണ് കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനം.
അതേസമയം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കനയ്യ കുമാര്‍ പട്‌നയിലെ സിപിഐ ആസ്ഥാനത്തെ തന്റെ മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍കണ്ടീഷനര്‍ (എസി) അഴിച്ചുകൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്. കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണെന്നും തിരികെ കൊണ്ടുപോയതില്‍ അപാകതയില്ലെന്നും സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ പ്രതികരിച്ചു.
പാര്‍ട്ടി വിടുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ നിലപാട് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കണമെന്ന സിപിഐ ദേശീയ നേതൃത്വത്തിന്റെ ആവശ്യം കനയ്യ തള്ളിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഫോണ്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്‌തെങ്കിലും കനയ്യ പ്രതികരിച്ചിട്ടില്ല.
കനയ്യ കുമാറിന് ബിഹാറില്‍ നിര്‍ണ്ണായക പദവി നല്‍കുമ്പോള്‍ ജിഗ്‌നേഷ് മേവാനിക്ക് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വാഗാദാനം ചെയ്തതെന്നാണ് സൂചന. കനയ്യ കുമാറിനെ ഒപ്പം നിര്‍ത്താന്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തന്നെ രംഗത്തിറങ്ങിയെങ്കിലും അനുനയ നീക്കം ഫലം കണ്ടില്ല. കനയ്യ പാര്‍ട്ടി വിടില്ലെന്ന് കാനവും നേരത്തെ പറഞ്ഞിരുന്നു. സിപിഐ ബിഹാര്‍ ഘടകത്തോടൊപ്പം തുടരനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കനയ്യ.
കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വാദ്ഗാം സീറ്റില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജിഗ്‌നേഷ് മേവാനിക്ക് കോണ്‍ഗ്രസ് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലും മേവാനിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
ഇരുവരും കോണ്‍ഗ്രസിലെത്തുമ്പോള്‍ വലിയൊരു അനുയായി വൃന്ദവും ഒപ്പം ചേരും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കൂടുതല്‍ യുവ നേതാക്കളെ പാളയത്തിലെത്തിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കളുടെ ക്ഷാമമുള്ളപ്പോള്‍ ഇരുവരുടെയും കടന്ന് വരവ് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. ഇതിനിടെ കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ എതിര്‍പ്പില്ലെന്ന് ആര്‍ജെഡി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























