ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ടതോടെ കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുന്നു... വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് , കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്ക്

ഗുലാബ് ചുഴലിക്കാറ്റ് കര തൊട്ടതോടെ കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ തുടരുന്നു... വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് , കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേര്‍പ്പെടുത്തി.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ മഴ ലഭിച്ച താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
ഒക്ടോബര്‍ 1ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഞായറാഴ്ച വൈകുന്നേരം ആന്ധ്രാപ്രദേശ് തീരം കടന്ന ശേഷം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലില്‍ പുതിയ ചുഴലിക്കാറ്റിന് കാരണമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
"
https://www.facebook.com/Malayalivartha
























