ശക്തമായ മഴ; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു, ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി, പ്രധാന അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് ഉയരുകയാണെങ്കിലും ആശങ്കജനകമല്ലെന്ന് കെ.എസ്.ഇ.ബി വിലയിരുത്തുകയുണ്ടായി. നിലവിൽ ചെറിയ ചില സംഭരണികള്‍ തുറന്നു. പ്രധാന അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സാഹചര്യമില്ല എന്നാണ് അധികൃതരുടെ തീരുമാനം.
ലഭ്യമാകുന്ന കണക്കനുസരിച്ച് ഇടുക്കിയില്‍ 79.86 ശതമാനമാണ് തിങ്കളാഴ്ചത്തെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ഇടമലയാര്‍ 81.15, ബാണാസുര സാഗര്‍ 81.07 എന്നിങ്ങനെയാണ് ഇപ്പോഴത്തെ നില. സംഭരണശേഷി അപ്പര്‍ റൂള്‍ ലെവലിന് ഏറെ താഴെ ആയതിനാല്‍ തന്നെ തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും ബോര്‍ഡ് അറിയിക്കുകയുണ്ടായി. കക്കിയില്‍ 79.38 ശതമാനമാണ് ജലനിരപ്പ് എന്നത്. അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്താന്‍ 1.15 മീറ്റര്‍ അതായത് 16.42 ദശലക്ഷം ഘന മീറ്റര്‍ കൂടി വേണം. ശബരിഗിരി പദ്ധതിയില്‍ കക്കിയിലെ ജലം ഉപയോഗിച്ച് പരമാവധി ശേഷിയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്.
കൂടാതെ ചെറുകിട ജലസംഭരണികളായ കുണ്ടള, പൊരിങ്ങല്‍ക്കുത്ത്, മൂഴിയാര്‍ എന്നിവ തുറന്നു. ലോവര്‍ പെരിയാര്‍ (പാമ്ബ്ല), കല്ലാര്‍ക്കുട്ടി തുടങ്ങിയവയും ഏറെ നിറഞ്ഞിട്ടുണ്ട്. ഇവയില്‍നിന്ന് ജലം തുറന്നുവിടുന്നതായിരിക്കും. പറമ്ബിക്കുളം-ആളിയാര്‍ കരാറിന്റെ ഭാഗമായ കേരള ഷോളയാറില്‍ രണ്ടു മെഷീനും പൂര്‍ണതോതില്‍ പ്രവര്ത്തിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. പൂര്‍ണ ജലനിരപ്പിലെത്താന്‍ 1.60 അടി കൂടി വേണം എന്നതാണ്. ഈ അണക്കെട്ട് തുറക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അതേസമയം ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് വിലയിരുത്തിവരികയാണ്. നിലവില്‍ പറമ്പിക്കുളം ജലസംഭരണിയില്‍നിന്ന് 4400 ക്യൂസെക്സ് (124.6 ക്യൂമെക്സ്) ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാറില്‍നിന്ന് കേരള ഷോളയാറിലേക്ക് ജലം നിലവിൽ ഒഴുക്കുന്നില്ല.
കേന്ദ്ര ജലകമീഷന്റെ കീഴിലുള്ള അരങ്ങാലിയിലെ ജലം അളക്കുന്ന സ്ഥലത്ത് ചാലക്കുടി പുഴയില്‍ 1.32 മീറ്റര്‍ മാത്രമാണ് ജലനിരപ്പ്. അപകടനില 8.10 മീറ്ററാണ്. ചാലക്കൂടി നദീതടത്തില്‍ ആശങ്കജനകമായ അവസ്ഥയില്ല. പൊതുവെയുള്ള കണക്കുകൂട്ടലുകൾ മുൻനിർത്തി നിലവിൽ ആശങ്കാജനകമായ സാഹചര്യം ഒന്നുംതന്നെ ഇല്ല എന്നതാണ്.
https://www.facebook.com/Malayalivartha
























