വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി... മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥിയായ പൂര്‍ണേഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
കോയമ്പത്തൂരില്‍ നിന്ന് വിനോദയായാത്രക്ക് എത്തിയ അഞ്ച് പേരടങ്ങിയ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അതേസമയം സഹപാഠികള്‍ മാത്രമല്ല, ഉറ്റചങ്ങാതിമാര്‍കൂടിയായിരുന്നു കാണാതായ കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ സഞ്ജയ്, ആന്റോ, പൂര്‍ണേഷ് എന്നിവര്‍. അയല്‍വാസികള്‍കൂടിയായ രാഹുല്‍, പ്രണവ് എന്നിവരുള്‍പ്പെടെ അഞ്ചുപേരും അല്പനേരം ചെലവഴിക്കാനെത്തിയതായിരുന്നു ഇവിടെ.
കുളിക്കാനിറങ്ങിയ ഭാഗത്ത് മണല്‍ക്കുഴിയുടെയും ചെളിക്കെട്ടിന്റെയും അപകടം ഇവര്‍ക്ക് തിരിച്ചറിയാനായില്ല. സുഹൃത്ത് സഞ്ജയ് മുങ്ങിത്താഴുന്നതുകണ്ടാണ് ആന്റോയും പൂര്‍ണേഷും രക്ഷിക്കാന്‍ ഈ ഭാഗത്തെത്തിയത്. ഈ സമയം മറ്റുള്ളവര്‍ കുറച്ചകലെയായിരുന്നു. ഉറ്റചങ്ങാതിമാര്‍ അപകടത്തില്‍പ്പെടുന്നത് കണ്ട് നിലവിളിക്കാന്‍ മാത്രമേ ഇവര്‍ക്കായുള്ളൂ. അതിനോടകം മൂവരും വെള്ളത്തില്‍ മുങ്ങിത്താണു. കഞ്ചിക്കോട്, പാലക്കാട് ഭാഗത്തുനിന്ന് അഗ്നിരക്ഷാജീവനക്കാരും സ്‌കൂബ ടീമുമെല്ലാം പറന്നെത്തി. ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി.
പൂര്‍ണേഷിന്റെ സഹപാഠികളായ സഞ്ജയ്, രാഹുല്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഇവര്‍.
കാണാതായവര്‍ക്കായി പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്. കനത്ത മഴയും തണുപ്പും തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ഉച്ചയോടെ നേവി ഉദ്യോഗസ്ഥര്‍ തിരച്ചിലിന് എത്തുമെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha
























