പാര്‍ലമെന്റില്‍ വികാരാധീനയായി സുഷമാ സ്വരാജ്, താന്‍ സഹായിച്ചത് ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ, ലളിത് മോഡി വിഷയത്തില്‍ താന്‍ നേരിടുന്നത് മാദ്ധ്യമ വിചാരണയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ സാക്ഷിനിര്‍ത്തി കേന്ദ്ര വിദേസകാര്യമന്ത്രി സുഷമാ സ്വരാജിന്റെ വൈകാരിക പ്രസംഗം എല്ലാവരെയും ഞെട്ടിച്ചു. ലതളിത് മോഡി വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തുപോയപ്പോഴാണ് സുഷമാസ്വരാജിന്റെ പ്രസംഗം. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും
ലളിത് മോഡി വിഷയത്തില്‍ താന്‍ നേരിടുന്നത് മാദ്ധ്യമ വിചാരണയാണെന്നും സുഷമാ സ്വരാജ്പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കവെയാണ് വികാരാധീനയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് സുഷമ ആവര്‍ത്തിച്ചു.
ലളിത് മോഡിയുടെ ക്യാന്‍സര്‍ രോഗിയായ ഭാര്യയെയാണ് താന്‍ സഹായിച്ചത്. തന്റെ സ്ഥാനത്ത് സോണിയ ആണെങ്കിലും,സ്പീക്കറായിരുന്നെങ്കിലും കാന്‍സര്‍ ബാധിതയായ ഒരു സ്ത്രീയുടെ ചികിത്സ നിഷേധിക്കുമോ എന്ന് സുഷമ ചോദിച്ചു.
ഇത് തെറ്റാണെങ്കില്‍ രാജ്യം തരുന്ന എതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. ഇത് മാനുഷിക പരിഗണനയാണെന്നും ലളിത് മോഡിയെ സഹായിക്കലല്ല.സഭയില്‍ പ്രതിപക്ഷമില്ലാത്ത സാഹചര്യത്തെ താന്‍ മുതലെടുക്കുകയല്ല. എന്നാല്‍ പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ തനിക്ക് നീതി ലഭിക്കില്ല. മോഡിക്ക് താന്‍ വഴിവിട്ട സഹായം ചെയ്തിട്ടില്ല. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് ബ്രിട്ടീഷ് ഏജന്‍സിയെ സമീപിച്ചിട്ടുമില്ല. ബ്രിട്ടഷ് സര്‍ക്കാര്‍ അവരുടെ നിയമനുസരിച്ചാണ് മോഡിക്ക് യാത്രാനുമതി നല്‍കിയത്. ഒരു പത്രത്തിന് നല്‍കിയ മറുപടിയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇക്കാര്യം ശരിവച്ചിട്ടുണ്ട്. ബ്രിട്ടന്‍ നിഷേധിക്കുകയാണെങ്കില്‍ താന്‍ അനുമതി നല്‍കില്ലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























