ചാനലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.സി.ജോസഫ്, ചാനലുകള്‍ ലൈവ് സംപ്രേക്ഷണം നിര്‍ത്തിയാല്‍ നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്ന് കെ.സി. ജോസഫ്

ചാനലുകള്‍ക്കെതിരെ രൂക്ഷപരാമര്‍ശനം നടത്തി മന്ത്രി കെ.സി.ജോസഫ്. ചാനലുകള്‍ ലൈവ് സംപ്രേക്ഷണം നിര്‍ത്തിയാല്‍ നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്ന് മന്ത്രി കെ.സി. ജോസഫ്. സുപ്രധാനബില്ലുകളെപ്പറ്റി കഠിനമായ ഹോംവര്‍ക്ക് ചെയ്ത് നിയമസഭയില്‍ അവതരിപ്പിക്കുന്ന അംഗങ്ങളെ തമസ്‌കരിക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ കാണിച്ചുവരുന്നത്.
പകരം സഭയില്‍ വാചകക്കസര്‍ത്തും അഭ്യാസങ്ങളും നടത്തുന്നവരെയാണ് ചാനലുകാര്‍ പ്രധാനമായി ഉയര്‍ത്തിക്കാണിക്കുന്നതെന്നും കെ സി ജോസഫ്. ഈ പ്രവണത നിയമസഭാപ്രവര്‍ത്തനങ്ങളുടെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ അവരുടെതായ രീതിയിലുള്ള വാര്‍ത്താ നിരീക്ഷണത്തില്‍ മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.
ചില കേസുകളില്‍ കോടതികള്‍ ചിലപ്പോള്‍ കമന്റുകള്‍ പറയാറുണ്ട്. ഇത് കോടതിയുടെ വിധിയല്ല, നിരീക്ഷണം മാത്രമാണ്. ഇതിന്റെ ചുവടുപിടിച്ച് ദൃശ്യമാധ്യമങ്ങള്‍ ദിവസം മുഴുവന്‍ നടത്തുന്ന ചര്‍ച്ചകള്‍ നിഷ്പ്രയോജനവും പ്രഹസനവുമാണെന്ന് മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























