കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു

തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നുരാവിലെ 10.45 ഓടെയാണ് അപകടം. പട്ടിക്കാട് ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക്. തൃശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. വെട്ടിക്കലില്‍ ഹൈവേ പോലീസ് വാഹനപരിശോധന നടത്തിയിരുന്നു. പരിശോധിച്ചുകൊണ്ടിരുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ബൈക്ക് മുന്നോട്ടുപോയപ്പോള്‍ എതിരെ വന്ന ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തല റോഡിലടിച്ച് തകര്‍ന്നു. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ബൈക്കോടിച്ചിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
റോഡില്‍ തലച്ചോറും ചതഞ്ഞരഞ്ഞ ശരീരഭാഗങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. റോഡില്‍ മുഴുവന്‍ രക്തം തളം കെട്ടിനിന്നിരുന്നു. അപകടം നടന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്നും ഇവിടെ ഹൈവേ പോലീസ് നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതോടെ ഹൈവേ പോലീസ് രക്ഷാപ്രവര്‍ത്തനത്തിന് പോലും നില്‍ക്കാതെ സ്ഥലംവിട്ടു. കാര്‍ഷിക സര്‍വകലാശാലയിലെ ഉപരോധ സമരത്തിന് പിന്തുണയുമായി ഇതുവഴിവന്ന മേയര്‍ രാജന്‍ ജെ പല്ലന്‍ അപകടംകണ്ട്് കാര്‍നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
വെട്ടിക്കലില്‍ ഈ ഭാഗത്ത് ഹൈവേ പോലീസിന്റെ വാഹനപരിശോധന ഉണ്ടാകില്ലെന്ന ഉറപ്പ് മേയര്‍ നല്‍കിയതോടെയാണ് നാട്ടുകാര്‍ ശാന്തരായത്. നാട്ടുകാര്‍ തന്നെയാണ് റോഡ് കഴുകി വൃത്തിയാക്കി ശരീരഭാഗങ്ങളും തലച്ചോറും രക്തവും നീക്കം ചെയ്തത്്. തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. ബൈക്കില്‍ നിന്നും കിട്ടിയ രേഖകളില്‍ പാലക്കാട് കുന്നത്തൂര്‍മേട് ചിറക്കാട് വീട്ടില്‍ മണികണ്ഠന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























