പിഎസ്‌സിയുമായി ഉടക്കി കെ എം മാണി, പി.എസ്.സി കര്‍ശന സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാവൂ എന്ന് ധനമന്ത്രി

പി.എസ്.സി കര്‍ശന സാന്പത്തിക അച്ചടക്കം പാലിച്ചേ മതിയാവൂ എന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. പി.എസ്.സിക്ക് പണം നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സിയിലെ കണക്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന ഏത് ഏജന്‍സിയുടെ കണക്കുകളും ധനകാര്യ വിഭാഗത്തിന് പരിശോധിക്കാം. പി.എസ്.സി സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമല്ല. സകലതിനും മേലെയാണ് എന്ന ധാരണ പി.എസ്.സിക്ക് വേണ്ടെന്നും മാണി പറഞ്ഞു. പി.എസ്.സിക്കെതിരെ തെറ്രിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ധനവകുപ്പ് പ്രചരിപ്പിക്കുകയാണെന്ന് പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























