സഹപാഠി കത്രികകൊണ്ട് കുത്തി: ഒന്നാം ക്ലാസുകാരന്റെ കാഴ്ച്ച പോയി

സഹപാഠിയെ കത്രികകൊണ്ട് കുത്തിയ ഒന്നാം കഌസുകാരന് ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമായി. മുംബൈയില്‍ ഒരു സ്വകാര്യ സ്‌കൂളിലാണ് അപകടം. ലഞ്ച് ബോക്‌സ് എടുത്തതുമായി ബന്ധപ്പെട്ടതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കത്രിക ഉപയോഗിച്ച് കുട്ടിയുടെ വലത് കണ്ണില്‍ സഹപാഠി കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കാഴ്ച തിരിച്ച് കിട്ടുന്നതിന് വേണ്ടി ശസ്ത്രക്രിയ നടത്താനുള്ള ശ്രമത്തിലാണ് രക്ഷകര്‍ത്താക്കള്‍.
സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് ഇത്തരം അപകടങ്ങള്‍ക്ക് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനാസ്ഥ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍. അതേസമയം സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടികളുടെ കയ്യില്‍ ഇത്തരം ലോഹനിര്‍മ്മിത വസ്തുക്കളുണ്ടെങ്കില്‍ വാങ്ങിവെക്കാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























