ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

തൃശൂര്‍ തിരുവത്രയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പഴയ പതിന്നാലാം വാര്‍ഡില്‍ അണ്ടത്തോട് ചാലില്‍ കോയമോന്റെ മകന്‍ ഹനീഫ (45)യാണ് മരിച്ചത്.
എ ഗ്രൂപ്പ് പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ഹനീഫ. വെള്ളിയാഴ്ച രാത്രി ഹനീഫയുടെ വീട്ടിലാണ് സംഭവം. ഹനീഫയുടെ ജ്യേഷ്ഠന്റെ മകന്‍ മുഹമ്മദ് ഫറൂഖ് കെ.എസ്.യു.വിന്റെ ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റാണ്. കഴിഞ്ഞമാസം കെ.എസ്.യു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഫറൂഖും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. ചാവക്കാട്ട് കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്ക് തെരുവിലേക്കെത്തുന്ന സ്ഥിതിയിലായിട്ട് കുറച്ചായി.
ചാവക്കാട് സിഐ പി. അബ്ദുള്‍മുനീര്‍, എസ്.ഐ. അനൂപ്‌മോന്‍ എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി. ഷഫ്‌നയാണ് ഹനീഫയുടെ ഭാര്യ. മക്കള്‍: ഹന്ന, ഹസ്‌ന, ഹയ. മൂന്ന് മാസം പ്രായമായ മറ്റൊരു മകളുമുണ്ട്. സംഭവം നടക്കുമ്പോള്‍ ഹനീഫയുടെ വീട്ടില്‍ മാതാവ് ഐഷാബിയും ഹനീഫയുമാണ് ഉണ്ടായിരുന്നത്.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























