സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ വിജയികള്‍ക്ക് അബ്ദുല്‍ കലാമിന്റെ പേരില്‍ സ്വര്‍ണക്കപ്പ് നല്‍കും

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ വിജയികള്‍ക്കായി നല്‍കുന്ന സ്വര്‍ണക്കപ്പിന് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേര് നല്‍കും. ശില്പി കാനായി കുഞ്ഞിരാമന്‍ കപ്പ് രൂപകല്പന ചെയ്യും. അബ്ദുല്‍ കലാമിന്റെ പ്രധാന കര്‍മ്മ മേഖലകളുടെ ആശയങ്ങള്‍ കൂടി പ്രതിഫലിക്കുന്ന രൂപത്തിലായിരിക്കും കപ്പ്.
കുട്ടികളില്‍നിന്ന് ഓരോ രൂപ പിരിച്ച് 44 ലക്ഷംരൂപ സ്വരൂപിച്ചാണ് കപ്പ് ഏര്‍പ്പെടുത്തുന്നത്. കുട്ടികള്‍ മിഠായി വാങ്ങാന്‍ ചെലവിടുന്ന ഒരു രൂപ സ്വര്‍ണക്കപ്പിന് നല്‍കുകയെന്ന നിര്‍ദേശത്തോടെ മിഠായിക്ക് ഒരു കപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പണം സ്വരൂപിക്കുന്നത്.
മുന്‍ വര്‍ഷം കപ്പ് നല്‍കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും ശില്പിയുടെ അസൗകര്യം മൂലം പണി പൂര്‍ത്തിയാകാഞ്ഞതാണെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























