പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന്

സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തില്‍ നാഴികക്കല്ല് ആയേക്കാവുന്ന വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണത്തിന് ഇന്നു ശുഭാരംഭം. ഇന്നു പത്തരയ്ക്കു പൊന്നാനിയിലെ നിര്‍ദിഷ്ട വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി കെ. ബാബു ആധ്യക്ഷ്യം വഹിക്കും. പൂര്‍ണമായും സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന പദ്ധതിയുടെ ചെലവ് ഏകദേശം 700 കോടി രൂപയാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാകും.
കടലില്‍ ഒരു കിലോമീറ്ററോളം നീളം വരുന്ന രണ്ടു പുലിമുട്ടുകള്‍ നിര്‍മിച്ച് ആഴംകൂട്ടല്‍ ജോലിയാണ് ആദ്യത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ നടക്കുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ വലിയ ചരക്കുകപ്പലുകള്‍ക്കു കടന്നുവരുന്നതിനു തുറമുഖമൊരുങ്ങും. ചരക്കുകള്‍ കയറ്റിറക്കുമതി ചെയ്യുന്നതിന് 320 മീറ്റര്‍ നീളത്തില്‍ വാര്‍ഫ് നിര്‍മിക്കും. പൊന്നാനി കടപ്പുറത്ത് ലൈറ്റ് ഹൗസിനോടു ചേര്‍ന്ന ഭാഗത്തെ 29 ഏക്കര്‍ ഭൂമി റവന്യു വകുപ്പ് തുറമുഖ നിര്‍മാണ ചുമതലയുള്ള മലബാര്‍ പോര്‍ട്‌സിനു കൈമാറിയിട്ടുണ്ട്.
തുറമുഖത്തിന്റെ ഒരു ഭാഗം ദേശീയപാതയുമായും മറുഭാഗം റയില്‍വേയുമായും ബന്ധപ്പെടുത്തും. മണിക്കൂറില്‍ 2,000 ടണ്‍ കല്‍ക്കരിയും 1,000 ടണ്‍ വളവും, 50 കണ്ടെയ്‌നറുകളും 1,000 ടണ്‍ ഇന്ധനവും കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാകുന്ന രീതിയിലാണ് തുറമുഖം വിഭാവനം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























