സി-ആപ്റ്റ് എം.ഡിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്

സി-ആപ്റ്റ് മാനേജിങ് ഡയറക്ടര്‍ സജിത് വിജയരാഘവനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. പാഠപുസ്തക അച്ചടി, അധ്യാപക കൈപ്പുസ്തക അച്ചടിയിലെ അഴിമതി, വിപണി വിലയെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടല്‍, ലോട്ടറി അച്ചടി എന്നിവയില്‍ അന്വേഷണത്തിനാണ് നിര്‍ദേശം. അഴിമതി സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ.ബി. ശ്രീനിവാസ് വിജിലന്‍സ് അന്വേഷണം വേണമെന്നാണ് പറഞ്ഞിരുന്നത്.
തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്ത് വിദ്യാഭ്യാസ മന്ത്രി ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. സിഫആപ്റ്റ് എം.ഡിക്കെതിരെ ലോട്ടറി അച്ചടിയില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണവും അച്ചടിയന്ത്രങ്ങള്‍ വാങ്ങിയതില്‍ ക്വിക് വെരിഫിക്കേഷനും നടക്കുന്നുണ്ട്. ഇതിനുപുറമെയാണ് വിശദ അന്വേഷണത്തിനുള്ള ഉത്തരവ്.
ലോട്ടറി അച്ചടിക്കും ബാര്‍ കോഡിങ്ങിനും ഉയര്‍ന്ന നിരക്കില്‍ ഉപകരണം വാടകക്ക് എടുത്ത് സിആപ്റ്റിന് 3.7 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടത്തെിയിരുന്നു. കൂടുതല്‍ ലോട്ടറി അച്ചടിക്കാന്‍ പുതിയ യന്ത്രം വാങ്ങാന്‍ സിആപ്റ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചെങ്കിലും ഇത് അവഗണിച്ച് ചെന്നൈയില്‍നിന്ന് യന്ത്രം വാടകക്ക് എടുക്കുകയായിരുന്നു. സിആപ്റ്റില്‍ 22 പൈസക്ക് ലോട്ടറി അച്ചടിക്കുമ്പോള്‍ 92 പൈസക്കാണ് ചെന്നൈയിലെ അന്‍സല എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത്.
ഈ വര്‍ഷം പാഠപുസ്തകം അച്ചടിക്ക് കുറഞ്ഞ തുക രേഖപ്പെടുത്തിയ സോളാര്‍ പ്രിന്‍േറഴ്‌സിന്റെ നിരതദ്രവ്യം മുക്കി ഇവരെ ഒഴിവാക്കിയാണ് രണ്ടുകോടി രൂപ അധികം രേഖപ്പെടുത്തിയ മണിപ്പാല്‍ ടെക്‌നോളജീസിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് വിവാദമായതോടെ മന്ത്രിസഭ ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു. ലോട്ടറിയില്‍ ബാര്‍കോഡ് രേഖപ്പെടുത്താന്‍ \'റിസോ കോംകളര്‍ 2150\' എന്ന ഉപകരണം വാങ്ങിയത് ടെന്‍ഡര്‍ രേഖകള്‍ പൂഴ്ത്തിയാണെന്നാണ് മറ്റൊരു ആരോപണം. ഇതിനുപുറമെ, കോടിക്കണക്കിന് രൂപയുടെ അച്ചടി ഉപകരണങ്ങള്‍ വിപണി വിലയെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങിക്കൂട്ടിയതായും പരാതിയുണ്ട്.
അധ്യാപക കൈപ്പുസ്തക അച്ചടിയിലും കുറഞ്ഞ തുക രേഖപ്പെടുത്തിയവരെ ഒഴിവാക്കി മണിപ്പാല്‍ ടെക്‌നോളജീസിന് കരാര്‍ നല്‍കുകയായിരുന്നു. ഇതു സംബന്ധിച്ച പരാതികളിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























