പാലക്കാട് ഡിവിഷനിലെ എല്ലാ റയില്‍വേ സ്‌റ്റേഷനിലും ഷീ-ടോയ്‌ലറ്റ് സ്ഥാപിക്കാന്‍ പദ്ധതി

ദക്ഷിണ റയില്‍വേയില്‍ പാലക്കാട് ഡിവിഷനു കീഴിലെ റയില്‍വേ സ്‌റ്റേഷനുകളില്‍ സ്ത്രീകള്‍ക്കു വേണ്ടി ഷീ-ടോയ്‌ലറ്റ് സ്ഥാപിക്കാന്‍ പദ്ധതി. സംസ്ഥാന വനിതാ വികസന കോര്‍പറേഷനാണു റയില്‍വേയുടെ സഹകരണത്തോടെ അത്യാധുനിക സംവിധാനങ്ങളോടു കൂടി സ്ത്രീകള്‍ക്കു വേണ്ട സൗകര്യങ്ങളുമായി ശുചിമുറികള്‍ സ്ഥാപിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഒന്‍പതു സ്‌റ്റേഷനുകളിലാണ് ഇത്തരം ശുചിമുറികള്‍ ഒരുക്കുക. കോഴിക്കോട് റയില്‍വേ സ്‌റ്റേഷനിലാണു ഡിവിഷനിലെ ആദ്യ ഷീ-ടോയ്‌ലറ്റ് സ്ഥാപിച്ചത്. സ്ത്രീകള്‍ക്ക് ഏറെ സഹായകമാകുന്നതിനാല്‍ മറ്റു സ്‌റ്റേഷനുകളിലും ഇത്തരം ശുചിമുറികള്‍ ഒരുക്കാന്‍ റയില്‍വേയും വനിതാ വികസന കോര്‍പറേഷനും ചേര്‍ന്നു തീരുമാനിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























