സരിതയെ പേടിച്ച് ജീവിക്കാന്‍ വയ്യ… സരിതയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ഒരു എസ്‌ഐ ആകെ സങ്കടത്തിലാണ്

സരിത എസ്. നായരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച തലശേരി മുന്‍ എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ് ആകെ സങ്കടത്തിലാണ്. സരിതയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതു മുതല്‍ താന്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നു മുന്‍ എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ് പറഞ്ഞു. സോളര്‍ അന്വേഷണ കമ്മിഷനു മുന്‍പിലാണ് ബിജു ജോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സരിതയുടെ ഫോണ്‍ വിളികളുടെ വിശദവിവരം മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തതു തന്റെ നേതൃത്വത്തിലാണെന്ന് ആരോപിച്ചാണു നിരന്തരം വേട്ടയാടുന്നതെന്നു ബിജു പറഞ്ഞു.
സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം താന്‍ ദേശീയ അന്വേഷണ ഏജന്‍സിയിലേക്കു സ്ഥലം മാറ്റപ്പെട്ടുവെങ്കിലും ഇപ്പോഴും അതിന്റെ പേരില്‍ പീഡനമനുഭവിക്കുകയാണ്. മാധ്യമങ്ങള്‍ക്കു ഫോണിലൂടെ വിവരം നല്‍കിയെന്ന ആരോപണമുന്നയിച്ചു തനിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുകയാണ്. സര്‍വീസില്‍ തുടരാന്‍ കഴിയാത്തത്ര ദുസ്സഹമാണു കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണം തെറ്റാണ്. മാധ്യമങ്ങളില്‍ വന്നത് ഒരു വര്‍ഷത്തെ വിവരങ്ങളാണ്. താന്‍ സൈബര്‍സെല്‍ വഴി ശേഖരിച്ചത് 2013 ജൂണ്‍ മാസത്തിലെ വിവരം മാത്രമായിരുന്നു. താന്‍ തലശേരി എസ്‌ഐ ആയിരിക്കെ ലക്ഷ്മി എസ്. നായര്‍ എന്ന സരിത നായര്‍ക്കെതിരെ 2012 നവംബര്‍ ഇരുപത്തൊന്നിനാണു കേസ് റജിസ്റ്റര്‍ ചെയ്തത്. 16 ഡോക്ടര്‍മാര്‍ ചേര്‍ന്നു നല്‍കിയ സ്വകാര്യ അന്യായം കോടതിവഴിയാണു സ്‌റ്റേഷനില്‍ ലഭിച്ചത്. സരിതയുടെ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞശേഷം ഇവരെ പിടികൂടുന്നതിനായി തന്റെ കീഴില്‍ അഞ്ചംഗ സംഘം 2013 ജൂണ്‍ രണ്ടിനു തലശ്ശേരിയില്‍നിന്നു തിരുവനന്തപുരത്തെത്തിയിരുന്നു.
മേലുദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷമായിരുന്നു യാത്ര. ലഭിച്ച വിവരമനുസരിച്ച് ഒരു ഫഌറ്റില്‍ ചെന്നന്വേഷിച്ചെങ്കിലും വിവരം തെറ്റാണെന്നു മനസ്സിലായതിനാല്‍ മടങ്ങിപ്പോന്നു. പിന്നീടു സൈബര്‍ സെല്ലില്‍നിന്ന് ഒരുദ്യോഗസ്ഥന്‍ വിളിച്ച് സരിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേരള പൊലീസിന്റെ മറ്റൊരു വിഭാഗം അന്വേഷിക്കുന്നുണ്ടെന്നും അവരെ ബന്ധപ്പെടാനും പറഞ്ഞു.
രാത്രി എട്ടുമണിയോടെ സരിതയുടെ വീട് ഇടപ്പഴഞ്ഞിയിലാണെന്നറിഞ്ഞ് അവിടെ എത്തിയപ്പോള്‍ കണ്ടതു പെരുമ്പാവൂര്‍ പൊലീസ് അവിടെ നില്‍ക്കുന്നതാണെന്നും ബിജു ജോണ്‍ ലൂക്കോസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























