കോഴിക്കോട്ടെ മോണോറെയില്‍ ഓഫീസ് ഡി.എം.ആര്‍.സി പൂട്ടാനൊരുങ്ങുന്നു

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊണോറെയില്‍ പദ്ധതിക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ കോഴിക്കോട് തുറന്ന ഓഫീസ് പൂട്ടാനൊരുങ്ങുന്നു. സപ്തംബര്‍ 30 നകം ഓഫീസ് ഒഴിയുമെന്നുകാട്ടി ഡി.എം.ആര്‍.സി കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നല്‍കി.
ലൈറ്റ് മെട്രോ അല്ലെങ്കില്‍ മോണോ റെയില്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് കോഴിക്കോട്ട് ഡി.എം.ആര്‍.സി ഓഫീസ് തുറന്നത്. വിശദമായ പദ്ധതിരേഖ സമര്‍പ്പിച്ചിട്ടും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്ന സാഹചര്യത്തില്‍ പദ്ധതികളില്‍ കാര്യമായ പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























