മണ്ണുത്തി അപകടം: പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി

മണ്ണുത്തിയില്‍ വാഹനപരിശോധനയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. എന്തിനും പോലീസിനെ കുറ്റപ്പെടുത്തിയാല്‍ പരിശോധനകള്‍ നടത്താനാകില്ലെന്നും ഡിജിപി പറഞ്ഞു. പോലീസ് ആസ്ഥാനത്തെ ഇലക്ട്രോണിക് ബീറ്റ് പദ്ധതിയുടെ കാര്യത്തില്‍ അഴിമതിയുണ്ടെന്ന് കരുതാനാകില്ല. സാങ്കേതിക പിഴവുകളാണ് ഇതില്‍ പറ്റിയതെന്നും ഡിജിപി പറഞ്ഞു. കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതികളെ പിടികൂടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























