ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോളില്ല, ബൈക്കില്‍ മൂന്ന് പേരുണ്ടെങ്കിലും പെട്രോളില്ല: പുതിയ നിബന്ധനയുമായി മലപ്പുറം ജില്ലാ പോലീസ്

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പൊതുവെ ട്രാഫിക് പോലീസ് പിഴ അടയ്ക്കാന്‍ പറയുകയാണല്ലോ ചെയ്യുന്നത്. എന്നാല്‍ അതിനെല്ലാം വ്യത്യസ്തമായി മറ്റൊരു നിബന്ധന കൂടി വന്നിരിക്കുകയാണ്. പെട്രോള്‍ പമ്പിലെത്തുമ്പോള്‍ ഹെല്‍മറ്റില്ലാതെ വന്നാല്‍ പെട്രോള്‍ നല്‍കില്ല. മലപ്പുറം ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബഹ്‌റയുടെതാണ് നിര്‍ദേശം. ബൈക്കില്‍ മൂന്ന് പേരുണ്ടെങ്കിലും ഇന്ധനം നല്‍കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
എസ്.പിയുടെ \'സാട്ടാ\' നിര്‍ദ്ദേശം ലഭിച്ച സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മലപ്പുറം ജില്ലയിലുണ്ടായ ബൈക്കപടകളുടെ കണക്കെടുത്തിട്ടാണ് ജില്ലാ പോലീസ് ചീഫിന്റെ നടപടി.
ഉത്തരവിറക്കുന്നതിന് മുന്‍പ് മുഴുവന്‍ എസ്.ഐ മാര്‍ക്കും വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ പെട്രോള്‍ പമ്പ് ഉടമകളോട് കാര്യം പറഞ്ഞു. ചിലര്‍ നിര്‍ദ്ദേശം അച്ചടിച്ച് കൊടുത്തു,മറ്റ് ചിലര്‍ നേരിട്ടെത്തി പറഞ്ഞു. എന്തായാലും ഇയൊരു തീരുമാനം ഉഷാറായെന്നാണ് ബൈക്ക് യാത്രക്കാര്‍ പറയുന്നത്.
അങ്ങനെ മറ്റൊരു മലപ്പുറം മാതൃക കൂടി ചരിത്രത്തില്‍ ഇടം നേടുകയാണ്. ദേബേഷ് കുമാര്‍ ബഹ്‌റയെന്ന ഐ.പി.എസ് കാരന്‍ വഴിയാണ് ഇനി പുതിയൊരു മാറ്റത്തിലേക്ക് എത്തിപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























