നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ് ഗോപി. ബിജെപിയ്ക്ക് വേണ്ടി സംസ്ഥാനത്തൊട്ടാകെ പ്രചാരണം നടത്തും. എന്‍എഫ്ഡിസി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു. എന്‍എഫ്ഡിസി ചെയര്‍മാനാവാന്‍ ക്ഷണം ലഭിച്ചിരുന്നതായും സമ്മതം അറിയിച്ച് താന്‍ കത്തയച്ചതായും സുരേഷ് ഗോപി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയ്ക്കായി പ്രചാരണം നടത്താന്‍ സുരേഷ് ഗോപിയെ നിര്‍ത്തുമെന്ന് ഇതിന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തില്‍ വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കേരള ബിജെപിയിലെ ഒരു വിഭാഗം എതിര്‍ക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപിയോട് ഒരു സിനിമാ താരം എന്നതിലപ്പുറം സമുദായത്തിനു പ്രത്യേക സ്‌നേഹമില്ലെന്നാണ് സംസ്ഥാന ആര്‍എസ്എസ് ഘടകത്തിന്റെയും ബിജെപിയിലെ ഒരു വിഭാഗത്തിന്റെയും വാദം. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനു വേണ്ടി സുരേഷ് ഗോപിയും പ്രചാരണ രംഗത്തെത്തിയിരുന്നു.
അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ വിജയിച്ചാല്‍ വികസനത്തിന്റെ മാജിക് സംഭവിക്കുമെന്ന് സുരേഷ് ഗോപി ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ആര് എതിര്‍ത്താലും വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നും പദ്ധതി ഇനി വൈകാന്‍ പാടില്ലെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























