അതാവണം പോലീസ്: സിഐയ്ക്ക് ഫെയ്‌സ്ബുക്ക് സല്യൂട്ട്

പോലീസിനെതിരെയുള്ള വ്യാപക വാര്‍ത്തകള്‍ വരുമ്പോഴും അവര്‍ ചെയ്യുന്ന സേവനങ്ങളെ ഒരിക്കലും വിസ്മരിച്ചുകൂടാ. ഇത്തവണ ഫേസ് ബുക്ക് കൂട്ടായ്മയുടെ കൈയ്യടി മ്യൂസിയം സിഐ അജിത് കുമാറിനാണ്.
തിരുവനന്തപുരത്ത് ഓര്‍മത്തകരാര്‍ മൂലം വീട്ടിലേയ്ക്കുള്ള വഴി തെറ്റിയ 76 വയസ്സുകാരനെ രാത്രി മുഴുവന്‍ തിരഞ്ഞു കണ്ടെത്തി തിരികെ ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു സി ഐ. അജിത് കുമാറിന്റെ സേവനത്തിനു നന്ദിപറഞ്ഞു ബന്ധു അയച്ച ഇ-മെയില്‍ സന്ദേശം സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് അജിത് കുമാര്‍ താരമായി മാറിയത്.
കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണു 76 വയസ്സുകാരനെ കാണാനില്ലെന്നു പറഞ്ഞു ബന്ധുക്കള്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. അല്‍സ്‌ഹൈമറിന്റെ ആദ്യഘട്ടത്തിലുള്ള രോഗിയാണെന്നറിഞ്ഞതോടെ അജിത് കുമാര്‍ നേരിട്ട് അന്വേഷണത്തിനിറങ്ങി. വയോധികന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും പിഎംജിയിലാണെന്നായിരുന്നു മറുപടി.
മൂന്നുമണിക്കൂറോളം പിഎംജി ഭാഗത്തു സിഐയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു സിഐ സൈബര്‍ സെല്ലിന്റെ സഹായം തേടി. മണ്ണന്തല പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വയോധികനെ കണ്ടെത്തുമ്പോള്‍ പുലര്‍ച്ചെ മൂന്നുമണി.
ബന്ധുകൂടിയായ ഡെന്നീസ് ജേക്കബ് ഡിജിപിക്ക് ഇ-മെയില്‍ സന്ദേശമയച്ചിരുന്നു. ഡിജിപി ഈ കത്തുസഹിതം അജിത് കുമാറിനെ അഭിനന്ദിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. മികച്ച പിന്തുണയാണ് സി ഐ പ്രവര്‍ത്തിക്ക് ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























