എജിക്കെതിരെ വിമര്‍ശനവുമായി സുധീരന്‍, സര്‍ക്കാറിന് വേണ്ടിയാണ് എജി പ്രവര്‍ത്തിക്കേണ്ടതെന്ന് സുധീരന്‍

അഡ്വക്കേറ്റ് ജനറലിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ പ്രവര്‍ത്തിക്കേണ്ടത്. എ.ജിയെ കോടതി വിമര്‍ശിച്ചതില്‍ തെറ്റില്ല. സര്‍ക്കാറിനെതിരായ കേസുകളില്‍ എ.ജിയുടെ ബന്ധുക്കള്‍ എതിര്‍ കക്ഷിക്കുവേണ്ടി ഹാജരാകുന്നത് ശരിയല്ലെന്നും വി.എം. സുധീരന്‍ പറഞ്ഞു.
കേസിന്റെ പരിഗണനയില്‍ ഇല്ലാത്ത വിഷയങ്ങളില്‍ ജഡ്ജിമാര്‍ അഭിപ്രായം പറയുന്നത് തെറ്റാണ്. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവര്‍ സ്വയം തിരുത്തണം. ഔചിത്യം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിമര്‍ശങ്ങളില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണം. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഇത്തരത്തിലുള്ളതാണെന്നും സുധീരന്‍ വ്യക്തമാക്കി.
ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കാന്‍ മനസില്‍ ഒരു വാക്ക് വരുന്നുണ്ട്. എന്നാല്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്നതിനാല്‍ ഞാന്‍ ആ വാക്ക് മനസില്‍ മാത്രം നിറുത്തുകയാണ്. ഇത്രമാത്രം ചെറിയ മനസുള്ളവര്‍ ഒരു സംസ്ഥാനത്തിന്റെ നയമത്തിന് വിരുദ്ധമായി ബാറുടമകള്‍ക്ക് വേണ്ടി ഹാജരായത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവാന്‍ അറ്റോര്‍ണി ജനറലിന് അനുമതി നല്‍കിയ കേന്ദ്ര നിയമമന്ത്രിയോട് സഹതാപമുണ്ട്.
സുപ്രീംകോടതി ജഡ്ജിമാരെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് അറ്റോര്‍ണി ജനറലും ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറലും. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അവര്‍ തന്നെ സ്വയം പരിശോധിക്കുകയും തിരുത്തുകയും വേണം.
ജുഡീഷ്യറി ആയാലും ഭരണഘടനാ സ്ഥാപനമായാലും ഓചിത്യം കാത്തുസൂക്ഷിക്കണം. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്‌പോള്‍ കുടുംബാംഗങ്ങള്‍ വിരുദ്ധമായ തലത്തിലേക്ക് പോവാതിരിക്കണമെന്നും സുധീരന്‍ പറഞ്ഞു. കേസുമായി പുലബന്ധമില്ലാത്ത കാര്യങ്ങളില്‍ ജഡ്ജിമാര്‍ അഭിപ്രായ പ്രകടനം നടത്തുന്നത് തെറ്റാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























