സര്‍ക്കാരിനെതിരെ വിഎസ്: സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് വിഎസ്

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും ഇതില്‍ ഇടപെടാതെ സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
ഓണം പടിവാതില്‍ക്കല്‍ എത്തിയിട്ടും കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ എന്നീ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ കിട്ടാനില്ല. ലഭിക്കുന്ന സാധനങ്ങള്‍ക്ക് പൊതുവിപണിയിലെ വില നല്‍കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന വന്‍ അഴിമതിമൂലം അരി പോലും കിട്ടാനില്ല. ഓണച്ചന്തകള്‍ ആരംഭിക്കുന്നതിന് ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
കര്‍ഷകരെയും, പൊതുജനങ്ങളെയും സഹായിക്കുന്നതിനുവേണ്ടി ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വാങ്ങുന്നത് ഇടനിലക്കാരില്‍ നിന്നാണ്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് വിഷരഹിത പച്ചക്കറി വാങ്ങി കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ വേണ്ടി ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പിന്റെ കടകളില്‍ തമിഴ്‌നാട്ടിലെയും, കേരളത്തിലെയും വന്‍കിട സ്വകാര്യ മൊത്തവിതരണക്കാരില്‍ വാങ്ങുന്ന പച്ചക്കറിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സപ്ലൈസ് വകുപ്പ്, സഹകരണവകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ കഴിവുകേടും, കെടുകാര്യസ്ഥതയുമാണ് കേരളത്തിലെ ജനങ്ങളെ ഈ ഓണക്കാലത്ത് കഷ്ടതയിലേക്ക് തള്ളിവിട്ടതെന്നും വി എസ് കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























