കേരള എക്‌സ്പ്രസില്‍ കവര്‍ച്ചാശ്രമം

കേരള എക്‌സ്പ്രസില്‍ കവര്‍ച്ചാശ്രമം. കോട്ടയത്തിനടുത്ത് കുറുപ്പന്തറക്കും കോതനെല്ലൂരിനും ഇടയില്‍ വച്ചായിരുന്നു സംഭവം. കുടുംബത്തെ ആക്രമിച്ചാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. കവര്‍ച്ചാശ്രമത്തിനിടെ വീട്ടമ്മയ്ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ കുറുപ്പന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. അക്രമികള്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെട്ടതായും റെയില്‍വേ പോലീസ് അറിയിച്ചു. അംഗപരിമിതര്‍ക്കായി റിസര്‍വ് ചെയ്തിരുന്ന കോച്ചിലാണ് ഭര്‍ത്താവും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്നത്. ഇവരുടെ കോച്ചില്‍ മറ്റാരും ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























