നെഹ്‌റു ട്രോഫി ജലമേളയ്ക്കു തുടക്കമായി

അറുപത്തിമൂന്നാമതു നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ മത്സരങ്ങള്‍ പുന്നമടക്കായലില്‍ ആരംഭിച്ചു. ചെറുവള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങള്‍ക്കുശേഷം ഉച്ചയ്ക്കു രണ്ടിനു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണു ജലോല്‍സവം ഉദ്ഘാടനം ചെയ്തത്. ചൈനീസ് സ്ഥാനപതി ലി യു ഷെഗ് മുഖ്യാതിഥിയായിരുന്നു. നാടിന്റെ ആവേശം ഏറ്റുവാങ്ങി സ്വദേശികളും വിദേശികളുമായ പതിനായിരങ്ങള്‍ ഇന്നു പുന്നമടയിലെത്തിയിട്ടുണ്ട്. 16 ചുണ്ടനും 47 മറ്റു കളിവള്ളങ്ങളുമാണ് ഇത്തവണ ജലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. വൈകുന്നേരം നാലിനകം മത്സരം അവസാനിക്കുമെന്നാണു സംഘാടകരുടെ കണക്കുകൂട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























