നെഹ്‌റു ട്രോഫി കിരീടം ജവഹര്‍ തായങ്കരിക്ക്

63ാമത് നെഹ്‌റു ട്രോഫി കിരീടം ജവഹര്‍ തായങ്കരിക്ക്. കോട്ടയം വേമ്പനാട് ബോട്ട് ക്ലബ്ബാണ് ജവഹര്‍ തായങ്കരിയില്‍ തുഴഞ്ഞത്. മറ്റ് വള്ളങ്ങളെ ഒരു വള്ളപ്പാടിന് പിന്നിലാക്കിയാണ് ജവഹര്‍ തായങ്കരി കിരീടം നേടിയത്. അഞ്ചാം തവണയാണ് ജവഹര്‍ തായങ്കരി നെഹ്‌റു ട്രോഫി കിരീടം നേടുന്നത്. ആദ്യ പാദം മുതല്‍ ആധിപത്യം നിലനിര്‍ത്തിയാണ് ജവഹര്‍ തായങ്കരി കിരീടത്തില്‍ മുത്തമിട്ടത്. മഹാദേവിക്കാട്ടില്‍ തെക്കേതില്‍ വള്ളം രണ്ടാം സ്ഥാനത്ത് എത്തി. ശ്രീഗണേശ് മൂന്നാം സ്ഥാനം നേടി.
https://www.facebook.com/Malayalivartha
























