കൊല്ലപ്പെട്ടത് എ ഗ്രൂപ്പെങ്കില്‍ കൊലയാളി ഐ ഗ്രൂപ്പ് തന്നെ... കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഐ ഗ്രൂപ്പുകാരനായ ഷമീര്‍ പിടിയില്‍

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ പിടിയില്‍. ഐ ഗ്രൂപ്പുകാരനായ ഷമീറാണ് പിടിയിലായത്.
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ പിടിയില്‍. ഐ ഗ്രൂപ്പുകാരനായ ഷമീറാണ് പിടിയിലായത്. ഗുണ്ടാ സംഘങ്ങളുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.
ചാവക്കാട് തിരുവത്രയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ അണ്ടത്തോട് ചാലില്‍ ഹനീഫയെ ഒരു സംഘം അക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഹനീഫയുടെ ഉമ്മയെ ദൃക്‌സാക്ഷിയാക്കിയാണ് കൊലപാതകം നടന്നത്. പ്രദേശത്ത് നിലനിന്ന കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























