സുഖചികിത്സയ്ക്കിടെ ഒരു കുതന്ത്രം… കേരളത്തിലെ ഏറ്റവും വലിയ ആനയായ തെച്ചിക്കോട്ട് രാമചന്ദ്രനെ കൊല്ലാന്‍ ശ്രമം

ആന പ്രേമികളുടെ മനസില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്‍ എല്ലാം എല്ലാമാണ്. ഇത്രയും ലക്ഷണമൊത്ത ഒരാനയെ അടുത്തകാലത്തൊന്നും ആരും കണ്ടിട്ടില്ല. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഏക്കമുള്ള ആനയാണ് തെച്ചിക്കോട്ട് രാമചന്ദ്രന്‍.
ആ ആനയെ മൃഗീയമായി കൊല്ലാന് ശ്രമം. ആനയ്ക്ക് നല്കുന്ന ഭക്ഷണത്തില്‍ ബ്ലേഡുകള്‍ വച്ചാണ് ആനയെ കൊല്ലാന്‍ ശ്രമം നടന്നത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
കര്‍ക്കിടകം ഒന്നുമുതല്‍ സുഖചികിത്സയുടെ ഭാഗമായി തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിനടുത്തുള്ള പറമ്പിലാണ് ആനയെ തളച്ചിരുന്നത്. ക്ഷേത്രത്തിനു സമീപത്തു തന്നെയാണ് ആനയുടെ ഊട്ടുപുരയുണ്ടായിരുന്നത്. വൈകിട്ട് ചെമ്പില്‍ ചൂടാക്കി തയ്യാറാക്കിയ ചോറില്‍നിന്നാണ് ബ്ലേഡിന്റെ കഷണങ്ങള്‍ ആനപ്പാപ്പാന്മാര്‍ കണ്ടെത്തിയത്. ഒരു ബ്ലേഡ് പൂര്‍ണമായും മറ്റൊരു ബ്ലേഡ് നാല് കഷണമാക്കിയ നിലയിലുമാണ് കണ്ടെത്തിയത്.
ആനയ്ക്ക് നല്കുന്ന ചോറ് ഉണ്ടയാക്കുമ്പോള്‍ ആനപ്പാപ്പാന്മാരുടെ കൈയില്‍ എന്തോ തടഞ്ഞതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബാക്കി ബ്ലേഡുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആനപ്പാപ്പാന്മാരും ക്ഷേത്ര കമ്മിറ്റിയും ദേവസ്വംബോര്‍ഡ് അധികൃതരും പേരാമംഗലം പോലീസില്‍ പരാതി നല്‍കി. എഴുന്നള്ളിപ്പിന് ഒന്നരലക്ഷം രൂപവരെ വാങ്ങുന്ന രാമചന്ദ്രനുനേരേ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ക്ഷേത്രഭരണം സംബന്ധിച്ച് ഇരുവിഭാഗം ആളുകള്‍തമ്മില്‍ നിരന്തരം തര്‍ക്കത്തിലാണ്. 15 വര്‍ഷമായി ഇടതുപക്ഷത്തിനോടു ചായ്‌വുള്ള സമതിയാണ് ഭരണത്തിലുള്ളത്. തര്‍ക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവമെന്നാണ് സംശയം.
ഈ ബ്ലേഡ് ആനയുടെ വയറ്റിലെത്തിയാല്‍ മൂന്നു മണിക്കൂറിനുള്ളില്‍ രക്തം വാര്‍ന്ന് ആന മരിക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























