പട്ടാപ്പകല്‍ കേരള എക്‌സ്പ്രസ്സില്‍ ദമ്പതിമാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍: റെയില്‍വേക്ക് സുരക്ഷാ വീഴ്ച്ച

തമിഴില്‍ ആക്രോശിച്ചുകൊണ്ടെത്തിയ കവര്‍ച്ചാ സംഘത്തിനു മുന്നില്‍ പെട്ടുപോയ ഒരു മൂന്ന കുടുംബം. ആ രംഗത്തിന്റെ മുഴുവന്‍ ഭീതിയും മുഹമ്മദ് നിസാമെന്ന എട്ടുവയസ്സുകാരന്റെ മുഖത്തുണ്ട്.കമ്പാര്‍ട്ടുമെന്റിലെത്തിയ രണ്ടുപേര്‍ തന്റെ പിതാവിനെയും മാതാവിനെയും ക്രൂരമായി മര്‍ദ്ദിക്കുന്നു. മാതാവിന്റെ ബാഗ് പിടിച്ചുപറിക്കാനായി അവരെ നിലത്തിട്ട് ചവിട്ടുന്നു. ഒന്ന് നിലവിളിക്കാന്‍ പോലും കഴിയാതെ ആ ബാലന്‍ പേടിച്ചരണ്ടുപോയി. കോട്ടയം വരെ യാത്ര വളരെ ശാന്തമായിരുന്നു. പെട്ടെന്നാണ് രണ്ടു പേര്‍ തങ്ങളുടെ കമ്പാര്‍ട്ടുമെന്റിലേക്ക് രണ്ടു പേര്‍ ചാടിക്കറിതെന്ന് മുഹമ്മദ് നാസീം ഓര്‍ക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്കുള്ള കമ്പാര്‍ട്ടുമെന്റിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. കവര്‍ച്ചാസംഘം തമിഴില്‍ ആക്രോശിച്ചുകൊണ്ടാണ് എത്തിയതെന്ന് ഇവര്‍ ഓര്‍ക്കുന്നു. പിന്നെ ബാഗിനായി പിടിവലിയായി ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം കല്ലമ്പലം നാസീര്‍ മന്‍സില്‍ മുഹമ്മദ് നാസിം (52), ഭാര്യ ഹയറുന്നീസ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മൊബൈല്‍ ഫോണുകളും പണവും എ.ടി.എം. കാര്‍ഡുമാണ് മോഷണംപോയത്. കുറുപ്പന്തറ സ്‌റ്റേഷനും കോതനല്ലൂരിനും ഇടയ്ക്ക് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
കവര്‍ച്ചയ്ക്കുശേഷം ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശികളായ മോഷ്ടാക്കളെ ഒരു മണിക്കൂറിനുള്ളില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. നാഗര്‍കോവില്‍ സ്വദേശികളായ ബിനു (19), സന്തോഷ് (26) എന്നിവരാണ് പിടിയിലായ മോഷ്ടാക്കള്‍.
ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരായ മുഹമ്മദ് നാഫീറും ഭാര്യയും തലയോലപ്പറമ്പിെല ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. തിമിരത്തെ തുടര്‍ന്ന് മുഹമ്മദ് നാഫീറിന്റെ വലതുകണ്ണിന് കാഴ്ചക്കുറവുണ്ട്. ആക്രമണത്തില്‍ ഇയാളുടെ ഇടതുകണ്ണിനാണ് കുത്തേറ്റത്. ഈ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നാസിം ചങ്ങല വലിച്ചെങ്കിലും ട്രെയിന്‍ നിര്‍ത്തിയില്ല. ഏതാനും നിമിഷങ്ങള്‍ക്കുശേഷം പ്രതികള്‍ ചങ്ങല വലിച്ചു. വേഗം കുറഞ്ഞതോടെ കുറുപ്പന്തറ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിനില്‍ നിന്ന് ചാടി രക്ഷപെട്ടു. പിന്നീട് പ്രതികളെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദമ്പതിമാരെ വിദഗ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റയില്‍വേയുടെ ഭാഗത്തും വീഴ്ചയുണ്ടായി. സാധാരണ ഗാര്‍ഡ് റൂമിനോട് ചേര്‍ന്ന് ഘടിപ്പിക്കാറുള്ള ഭിന്നശേഷിയുള്ളവര്‍ക്കുള്ള കമ്പാര്‍ട്ടുമെന്റ് കേരളാ എക്പ്രസില്‍ എന്‍ജിനു തൊട്ടുപിന്നിലായാണ് ഘടിപ്പിച്ചിരുന്നത്. ട്രെയിനുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള കമ്പാര്‍ട്ടുമെന്റുകള്‍ ഗാര്‍ഡ് റൂമിനോട് ചേര്‍ന്നാണ് ഘടിപ്പിക്കാറുള്ളത്. ഗാര്‍ഡിന്റെ സുരക്ഷ കൂടി ഇവര്‍ക്ക് ലഭിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്‍ജിനു തൊട്ടുപിന്നിലായും ഭിന്നശേഷിയുള്ളവര്‍ക്കായി ബോഗികള്‍ ഉണ്ടാവാറുണ്ടെങ്കിലും ഗാര്‍ഡ് റൂമിനോട് ചേര്‍ന്നുള്ള കോച്ച് തന്നെയാണ് ഇവര്‍ക്കു മാത്രമായുള്ളത്. ചില വണ്ടികളില്‍ എന്‍ജിന് പിന്നിലായുള്ള ബോഗിയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് എന്നെഴുതിയിട്ടുെണ്ടെങ്കിലും ഇവിടെ ആര്‍ക്കും കയറാം. ആക്രമിക്കപ്പെടുമ്പോള്‍ ദമ്പതികള്‍ എന്‍ജിനോട് തൊട്ടു ചേര്‍ന്നുള്ള കമ്പാര്‍ട്ടുമെന്റിലായിരുന്നു. ഒപ്പം മാറ്റാരുമുണ്ടായിരുന്നുമില്ല. ഇതാണ് അപകടത്തിന് കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























