പകരത്തിന് പകരം വീട്ടി രാഹുല്‍ ആര്‍ നായര്‍, വെട്ടിലായ ഐജി മനോജ് എബ്രഹാം ഡിജിപിയ്ക്ക് പരാതി നല്‍കി

ക്വാറി മാഫിയയില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന പേരിലാണ് പത്തനംതിട്ട എസ്പിയായിയിരുന്ന രാഹുല്‍ ആര്‍ നായരുടെ കസേര തെറുപ്പിച്ചത്. അതിന് കൂട്ടുനിന്നത് ഐജി മനോജ് എബ്രഹാമാണെന്നും ഐജി ക്വാറിമാഫിയയുടെ ആളാണെന്നും കാണിച്ച് രാഹുല്‍ ആര്‍ നായര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. സസ്‌പെന്‍ഷന് ശേഷം സര്‍വീസിലെത്തിയ രാഹുല്‍ ആര്‍ നായര്‍ക്ക് പോലീസ് ഐഡ്ക്വാര്‍ട്ടേസിലായിരുന്നു നിയമനം ലഭിച്ചത്. ഇബീറ്റ് പദ്ധതിയിലെ ക്രമക്കേടുണ്ടന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മോഡേനൈസേഷന്‍ എ.ഡി.ജി.പി. ബി.സന്ധ്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാഹുല്‍ ആര്‍.നായരാണ് അന്വേഷണം നടത്തിയത്. അഴിമതി അന്വേഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്ന മനോജ് എബ്രഹാമിലാണ്. പൊലീസ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക് ബീറ്റ് (ഇബീറ്റ്) പദ്ധതിയില്‍ അഴിമതി നടന്നതായും പലിശയടക്കം സംസ്ഥാനത്ത് രണ്ട് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നടന്ന ഇബീറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കുന്ന എസ്പി. രാഹുല്‍ ആര്‍. നായര്‍ തന്നെ മനപ്പൂര്‍വ്വം കരിവാരിതേക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഐ.ജി: മനോജ് ഏബ്രഹാം കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കി. മുന്‍ വൈരാഗ്യം മനസില്‍വച്ച് രാഹുല്‍ തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് മനോജ് എബ്രഹാമിന്റെ വാദം.
ക്വാറി മാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന രാഹുലിനെതിരായ പരാതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിന്റെ വൈരാഗ്യമാണ് അന്വേഷണം തന്നില്‍ കേന്ദ്രീകരിക്കുന്നതിന് പിന്നിലെന്നും മനോജ് ഏബ്രഹാം പറയുന്നു. ഇതിനെ സംബന്ധിച്ച പരാതി മനോജ് ഏബ്രഹാം സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് പരാതി നല്‍കി. ഇബീറ്റ് പദ്ധതിയിലെ ക്രമക്കേട് പുറത്തറിയിച്ചത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്പി. രാഹുല്‍ ആര്‍. നായരാണെന്ന് ഐ.ജി. മനോജ് എബ്രഹാം പറയുന്നു.
ഇ ബീറ്റ് പദ്ധതിയിലെ ക്രമക്കേടില്‍ തനിക്ക് പങ്കില്ലെന്നും പൊലീസ് ആസ്ഥാനത്തെ ഉന്നതരടങ്ങിയ ഒന്നിലേറെ സമിതിയുടെ പരിശോധനയ്ക്കുശേഷമാണ് കരാറുണ്ടാക്കിയതെന്നും മനോജ് എബ്രഹാം പരാതിയില്‍ പറയുന്നു. 201112 ല്‍ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടന്ന പദ്ധതിയാണ് ഇ ബീറ്റ്. ബംഗളുരു ആസ്ഥാനമായ വിസിനിറ്റി കമ്പനിയെയാണ് ഇബീറ്റ് സംവിധാനം നടപ്പാക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. കമ്പനി പൂട്ടിപ്പോയതോടെ പദ്ധതിയും നിലയ്ക്കുകയായിരുന്നു. ഇ ബീറ്റ് പദ്ധതി പൂര്‍ണ്ണപരാജയംമായിരുന്നു. ഇത് ഒരിടത്തു പോലും പ്രവര്‍ത്തനക്ഷമമല്ല. പദ്ധതിക്ക് ചെലവഴിച്ച 1,87,81607 രൂപ പാഴായി. രണ്ടു വര്‍ഷത്തെ പലിശ കൂടി കണക്കിലെടുത്താല്‍ രണ്ടേകാല്‍ കോടിയിലധികം രൂപയുടെ നഷ്ടം. നല്‍കാനുള്ള സോഫ്റ്റ്‌വെയര്‍ പോലും വിസിനിറ്റി ടെക്‌നോളജീസ് കൈമാറിയില്ല. മാത്രമല്ല കമ്പനി ഇപ്പോള്‍ അടച്ചുപൂട്ടുകയും ചെയ്തു.
ഇതൊക്കെ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്ന നിര്‍ണ്ണായക സംഭവങ്ങളാണെന്നാണ് അന്വേഷണ സംഘം
വിലയിരുത്തുന്നത്. ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നു പോലും നോക്കാതെ പൊലീസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ തന്നെ കരാറുകാര്‍ക്കുള്ള പണം കൈമാറിയിരിക്കുന്നു. സംസ്ഥാനത്തെ ഏഴ് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള പദ്ധതിക്ക് 1.87 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കരാറില്‍ ഏര്‍പ്പെട്ട കമ്പനി ഭാവിയില്‍ പൂട്ടിപോകുമോയെന്നു പ്രവചിക്കാന്‍ താന്‍ ദിവ്യനല്ലെന്നു ഐ.ജി: മനോജ് ഏബ്രഹാമിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഐ.ജിയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനും ആരോപണ വിധേയനായ ഉദ്യോഗസ്ഥരും ഇവരെ അനുകൂലിക്കുന്നവരും ചേരിതിരിഞ്ഞത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗൗരവത്തോടെയാണ് കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























