ചാവക്കാട് കൊലപാതകം: അക്രമികള്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് സുധീരന്‍

ചാവക്കാട് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. അക്രമികള്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും സുധീരന്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. മൂല്യങ്ങളോട് എത്രത്തോളം സത്യസന്ധത പുലര്‍ത്തുന്നുവെന്ന് ആത്മപരിശോധന നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കൊലപാതകം അന്വേഷിക്കുന്നതിന് നിയമിച്ച കെ.പി.സി.സി ഉപസമിതി ഇന്ന് രാവിലെ തൃശൂരിലെത്തി തെളിവെടുത്തു. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിലുള്ള കെ.പി.സി.സി ഉപസമിതിതായണ് തെളിവെടുത്തത്. കൊലപാതകത്തില്‍ ആരോപണ വിധേയരായ പ്രാദേശിക ഐ ഗ്രൂപ്പ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് സമിതി തെളിവെടുത്തു. ഉപസമിതി പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്ന് സുരേഷ് ബാബു അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പ്രാദേശിക നേതാക്കള്‍ക്ക് നേരത്തെ താക്കീത് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























