സഖാക്കളെ പിന്നോട്ട്... ആളില്ലാ നേതാവെന്ന പരിഹസിച്ച പിണറായി വിജയന് ചുട്ട മറുപടിയുമായി വെള്ളാപ്പള്ളിയ്ക്ക് വന്‍ വിജയം; വിജയിച്ചത് 95 ശതമാനം ഭൂരിപക്ഷത്തില്‍

വെള്ളാപ്പള്ളി നടേശന്‍ ബിജെപിയോടടുത്തപ്പോള്‍ ചങ്കിടിച്ചത് സിപിഎം നേതാക്കള്‍ക്കാണ്. തങ്ങള്‍ക്ക് എന്നും താങ്ങായി നിന്ന ഈഴവ വിഭാഗം ഒലിച്ചു പോകുന്നു എന്ന യാഥാര്‍ത്ഥ്യം നേതാക്കള്‍ ഉള്‍ക്കൊണ്ടില്ല. പകരം വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി വാളെടുത്തു. വെള്ളാപ്പള്ളിക്ക് സാധാരണക്കാരുടെ പിന്തുണ ഇല്ലെന്നായിരുന്നു പിണറായി വിജയന്റെ ആരോപണം. എന്നാല്‍ സാധാരണക്കാരായ ഈഴവരുടെ മുഴുവന്‍ പിന്തുണയും തനിക്കുണ്ടെന്ന് വെള്ളാപ്പള്ളി ഒരിക്കല്‍ കൂടി തെളിയിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കാര്യമായ എതിരാളികളില്ലാതിരുന്ന മത്സരത്തില്‍ മൃഗീയ ഭൂരിപക്ഷം നേടിയാണ് വെള്ളാപ്പള്ളി പാനലില്‍ മത്സരിച്ചവര്‍ വിജയിച്ചത്. കൊല്ലം എസ്എന്‍ കോളേജില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളിയെ വീണ്ടും തെരഞ്ഞെടുത്തത്. രാവിലെ 11മുതല്‍ വൈകിട്ട് അഞ്ചുവരെ നീണ്ട വോട്ടെടുപ്പിനും വോട്ടെണ്ണലിനും ശേഷം ഒമ്പത് മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്.
95 ശതമാനം വോട്ടുകള്‍ നേടിയാണ് വെള്ളാപ്പള്ളി വിഭാഗം വിജയിച്ചത്. യോഗത്തിന്റെ പ്രസിഡന്റായി എം എന്‍ സോമനെയും ദേവസ്വം സെക്രട്ടറിയായ അരയാക്കണ്ടി സന്തോഷിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ചെറുന്നിയൂര്‍ ജയപ്രകാശ്(പ്രസിഡന്റ്)ഷാജി വെട്ടൂരാന്‍(ജനറല്‍ സെക്രട്ടറി), എന്‍.ധനേശന്‍(ദേവസ്വം സെക്രട്ടറി) എന്നിവര്‍ വെള്ളാപ്പള്ളി പാനലിന് എതിരെ മത്സരിച്ചെങ്കിലും ഇവര്‍ക്ക് കേവലം മൂന്ന് ശതമാനം വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്.
ശിവഗിരി മഠം ധര്‍മസംഘം ട്രസ്റ്റിന്റെ പിന്തുണ എതിര്‍വിഭാഗം അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതും വെറുതേയാകുകയായിരുന്നു.
1996 മുതല്‍ വെള്ളാപ്പള്ളി നടേശനാണ് എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി. അതേസമയം, കഴിഞ്ഞ തവണ വെള്ളാപ്പള്ളിക്കെതിരെ മത്സരിച്ച ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ധര്‍മവേദി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. അന്ന് മത്സരിച്ചവരെ അച്ചടക്ക നടപടിയിലൂടെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മത്സരരംഗത്തു നിന്നും മാറിനിന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























