ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ബിജെപിയ്ക്കു വേണ്ടിയോ, സര്‍വേയ്ക്കു പിന്നില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപി തന്ത്രംമെന്ന് ആരോപണം

കേരളത്തിലെ പ്രമുഖ വാര്‍ത്താചാനലായ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സി ഫോര്‍ സര്‍വേ ഫലത്തില്‍ കേരളത്തില്‍ വീണ്ടും യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം. കേരളത്തില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫ് 73 മുതല്‍ 77 വരെ സീറ്റ് നേടാമെന്ന് ഏഷ്യാനെറ്റിന്റെ പ്രവചനം. എല്‍ഡിഎഫ് 61 മുതല്‍ 65 വരെ സീറ്റ് നേടും. ബിജെപി അക്കൗണ്ട് തുറക്കുമെന്നും മൂന്നുമുതല്‍ അഞ്ചുവരെ സീറ്റ് നേടാമെന്നും പ്രവചിക്കുന്ന സര്‍വേ മറ്റുള്ളവര്‍ക്ക് ഒരു സീറ്റും നല്‍കുന്നു. അതായത് മോഡി ഇഫക്ടില്‍ കേരളത്തിലും ബിജെപിക്ക് നേട്ടമുണ്ടാക്കുന്നുവെന്നു ഏഷ്യാനെറ്റ് പ്രവചനം.
എന്നാല്‍ സര്‍വേ നടത്തിയത് ബിജെപിയ്ക്കുവേണ്ടിയെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസത്തോളം നിലനില്‍ക്കേ ഇപ്പോഴിങ്ങനെയൊരു സര്‍വേ നടത്തിയത് ബിജെപി അണിയറയിലെ തന്ത്രങ്ങളുടെ ഭാഗമായാണെന്നാണ് പ്രധാന വിമര്‍ശനം. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് എട്ട്മാസം മുമ്പും ബിജെപി ഇതുപോലെ ഒരു കളി കളിച്ചിരുന്നു. അന്ന് ബിജെപി കൂട്ടുപിടിച്ചത് ടൈംസ് വാരികെയെയാണ്. ടൈം വാരിക ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി നരേന്ദ്ര മോഡിയെ ഫോട്ടോ സഹിതം അവതരിപ്പിച്ചു. ടൈംസ് മോഡിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വിശേഷിപ്പിച്ചത് ലോകം മുഴുവന്‍ ചര്‍ച്ചയായിരുന്നു. ഇത് ബിജെപിയിലും മോഡിക്ക് വലിയ ഗുണമുണ്ടാക്കി. ഇതിനെ തുടര്‍ന്ന് വന്ന ചര്‍ച്ചയാണ് മോഡിയെ തെരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരകനാക്കിയത്. രാജ്യം മുഴുവന്‍ മോഡി തരംഗമെന്ന പ്രതീതി സ്യഷ്ടിക്കാന്‍ മോഡി-അമിത്ഷാ കൂട്ടുകെട്ടിന് കഴിഞ്ഞു. ഈ തന്ത്രമാണ് മോഡിയെ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ കൊണ്ടെത്തിച്ചത്. അതുപോലുള്ള കളിയാണ് ഇവിടെ കേരളത്തിലും ബിജെപി എഷ്യാനെറ്റിനെ കൂട്ടുപിടിച്ച് നടത്തുന്നത്.
യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് പറയുബോഴും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നത് തന്നെയാണ് ഏഷ്യാനെറ്റിന്റെ പ്രവചനം. ഇപ്പോഴെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുവട്വെയ്പ്പ് ജനങ്ങളുടെ ഇടയിലെത്തിക്കുകയാണ് ഏഷ്യാനെറ്റ് സര്‍വേയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള ചാനലിനെ തന്നെ കൂട്ടുപിടിച്ച് ഇത്തരത്തിലൊരു സര്‍വേ തന്ത്രം ബിജെപി മെനഞ്ഞത്. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന ധാരണ ഇപ്പോഴെ കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് കാര്യമായ പ്രചാരണ പരിപാടികളൊന്നും നടത്താതെ അരുവിക്കര തെരഞ്ഞെടുപ്പ് വിജയത്തിന്റെ മഹാത്മ്യവും പറഞ്ഞ് നടക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ ഇത് വീണ്ടും അധികാരത്തില്‍ വരുമെന്ന കഥയുണ്ടാക്കി കോണ്‍ഗ്രസിനെ മയക്കി എല്‍ഡിഎഫിനെ തളര്‍ത്തി അതിലൂടെ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാനാണ് ബിജെപി തന്ത്രം. അതിനുള്ള ആദ്യ ചുവടാണ് ഏഷ്യാനെറ്റ് സര്‍വേ.
യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ അഭിപ്രായ സര്‍വെ ഫലം. സംസ്ഥാനത്തു ബിജെപി അക്കൗണ്ട് തുറക്കുമെന്നും സര്‍വെ പറയുന്നു. \'അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം കേരളം എങ്ങോട്ട്\' എന്ന വിഷയത്തില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുള്ള 60 നഗര കേന്ദ്രങ്ങളിലും 140 ഗ്രാമ കേന്ദ്രങ്ങളിലും വോട്ടര്‍മാരെ നേരിട്ടു കണ്ടാണു സി ഫോര്‍ സര്‍വെ നടത്തിയത്. ജൂലായ് രണ്ടാം വാരമായിരുന്നു സര്‍വെ.
യുഡിഎഫ് (43%), എല്‍ഡിഎഫ് (39%), ബിജെപി (14%), മറ്റുള്ളവര്‍ (4%) എന്നിങ്ങനെയാണ് വോട്ട് ശതമാനം പ്രവചിക്കുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 72, എല്‍ഡിഎഫ് 68 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിന് 73 മുതല്‍ 77 വരെ സീറ്റുകള്‍ ലഭിക്കാമെന്നു സര്‍വെയില്‍ പറയുന്നു. എല്‍ഡിഎഫിന് 61 മുതല്‍ 65 വരെയും സീറ്റുകള്‍ കിട്ടിയേക്കാം. മൂന്നു മുതല്‍ അഞ്ചു വരെ സീറ്റുകളുമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ട്.
ആകെ വോട്ടിന്റെ 43 ശതമാനവും യുഡിഎഫിനു ലഭിക്കുമെന്നു സര്‍വെ പറയുന്നു. എല്‍ഡിഎഫിന് 39 ശതമാനവും ബിജെപിക്ക് 14 ശതമാനവും വോട്ട് ലഭിക്കാമെന്നു സര്‍വെ പറയുന്നു.
സര്‍വേ പുറത്ത് വന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുള്ള തയ്യാരെടുപ്പുകള്‍ ബിജെപി തുടങ്ങും. പ്രധാനമന്ത്രിയായ ശേഷം ഇതുവരെ കേരളത്തില്‍ എത്താതിരുന്ന നരേന്ദ്രമോഡിയാകും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ട ആര്‍എസ്എസ് നേതാക്കന്‍മാര്‍ ഇപ്പോഴെ കേരളത്തിലെത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























