മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കും

പുല്ലാനൂരില്‍ സ്വകാര്യ ബസ് െ്രെഡവറെ കല്ലെറിഞ്ഞും ആക്രമിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ ആറ് ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മഞ്ചേരി സി.ഐ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മഞ്ചേരികോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തിങ്കളാഴ്ച പണിമുടക്കും. മറ്റു സ്ഥലങ്ങളില്‍നിന്ന് മഞ്ചേരി വഴി കോഴിക്കോട്ടേക്ക് പോകുന്ന ബസുകള്‍ മഞ്ചേരിയില്‍ വന്ന് മടങ്ങിപ്പോകും.
ആഗസ്റ്റ് നാലിന് വൈകീട്ട് നാലോടെയാണ് മലബാര്‍ ബസ് െ്രെഡവര്‍ മഞ്ചേരി താണിപ്പാറ പാമ്പാടന്‍ ഷാജഹാനെ ഒരു സംഘം ആക്രമിച്ചത്. പുല്ലാനൂരില്‍ മറ്റൊരു ബസിലെ ജീവനക്കാരെ ആക്രമിക്കുന്നത് ഷാജഹാന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് പറഞ്ഞായിരുന്നു അക്രമം. സ്‌റ്റോപ്പില്‍നിന്ന് ബസ് പുറപ്പെട്ടയുടന്‍ കല്‌ളെറിഞ്ഞത് തലക്ക് കൊണ്ട് പരിക്കേല്‍ക്കുകയും ഇതിന്റെ പേരില്‍ ബസ് മറ്റു വാഹനങ്ങളില്‍ തട്ടി അപകടമുണ്ടായെന്നും ജീവനക്കാര്‍ പറയുന്നു. ഷാജഹാന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായത്.
അക്രമസംഭവങ്ങളുടെ മൊബൈല്‍ വിഡിയോ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കുന്നില്ലെന്നാണ് ആരോപണം. മഞ്ചേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അക്രമത്തിനിരയായ നിരവധി സംഭവങ്ങളുണ്ടായിട്ടും അവയിലെല്ലാം പേരിനു പോലും നടപടി ഉണ്ടായില്‌ളെന്നും ബസ് ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തുന്നു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സര്‍വിസ് നിര്‍ത്തിവെച്ച് സമരം നടത്താനാണ് തീരുമാനം. അതേസമയം, മഞ്ചേരികോഴിക്കോട് റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി സര്‍വിസുള്ളതിനാല്‍ സമരം പൊതുജനങ്ങളെ വലിയതോതില്‍ ദുരിതത്തിലാക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























