എസ്എന്‍ഡിപിക്ക് സിപിഎമ്മിന്റെ മുന്നറിയിപ്പ്, പാര്‍ട്ടിയെ തൊട്ടുകളിച്ചാല്‍ അനുഭവിച്ച് അറിയേണ്ടിവരുമെന്ന് പിണറായി വിജയന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഒപ്പം ആളുണ്ടെന്ന് തെറ്റിദ്ധരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തൊട്ടുകളിക്കരുതെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടിയെ തൊട്ടുകളിച്ചാല്‍ അനുഭവിച്ച് അറിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തൊഗാഡിയയെ അവതാരപുരുഷനാക്കി കേരളത്തില്‍ കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ആര്‍.എസ്.എസ് മുന്‍പും ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. ഏജന്റുമാരുടെ പ്രവര്‍ത്തനം അന്നൊന്നും വിലപ്പോയിട്ടില്ല. അരുവിക്കരയിലെ പരാജയത്തിന് മറ്റേതെങ്കിലും സംഘടനയെയും സിപിഐ(എം) പഴിചാരുന്നില്ലെന്നും പിണറായി പറഞ്ഞു.
കോണ്‍ഗ്രസുകാരും ബിജെപിക്കാരും ഭൂരിപക്ഷമുള്ള എന്‍എസ്എസിനെ താലോലിക്കുകയാണ് സിപിഎമ്മെന്നും അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്നും എസ്എന്‍ഡിപിയെ ചവിട്ടിത്താഴ്ത്തുകയാണ് എന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് പിണറായി രംഗത്തെത്തിയത്.
എന്നാല്‍ സിപിഎം-എസ്എന്‍ഡിപി പോര് തെരുവിലേക്ക് നീങ്ങുമെന്നുള്ള മുന്നറിയിപ്പ് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും സിപിഎം-എസ്എന്‍ഡിപി പോര് ശക്തമായി വരുകയാണ്. എസ്എന്‍ഡിപിയെ സഹായിക്കാന്‍ ആര്‍എസ്എസുകാര്‍ രംഗത്തുവരുമെന്നും അങ്ങനെ വന്നാല്‍ വിഷയം തെരുവ് യുദ്ധത്തിലേക്ക് വഴിവെയ്ക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
അതിനിടെ യുഡിഎഫും ഗൗരവത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. കൊല്ലത്ത് എസ് എന്‍ ഡി പി യോഗത്തിന്റെ വാര്‍ഷിക പൊതു യോഗത്തിലെ സംഭവ വികാസങ്ങളെ പൊലീസ് നിരീക്ഷിച്ചിരുന്നു. സിപിഎമ്മുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് എസ് എന്‍ ഡി പി പോകുന്നതെന്ന വിലയിരുത്തലാണ് ഇന്റലിജന്‍സിനുള്ളത്. ഇത് പല സ്ഥലത്തും സംഘര്‍ഷമുണ്ടാക്കുമെന്നും വിലയിരുത്തുന്നു. എസ് എന്‍ ഡി പി യോഗത്തിന്റെ പരിപാടികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ ആര്‍എസ്എസ് തയ്യാറാകും. പ്രാദേശീകമായുള്ള സംഘര്‍ഷങ്ങളിലൂടെ എസ് എന്‍ ഡി പി-സിപിഐ(എം) ബന്ധം കൂടുതല്‍ വഷളാക്കും. ഇതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബിജെപി ശ്രമിക്കുമെന്നാണ് മുന്നറിയിപ്പ്. അതായത് വരും ദിനങ്ങളില്‍ സംഘര്‍ഷങ്ങള്‍ കൂട്ടുന്ന തരത്തില്‍ പ്രസ്താവനാ യുദ്ധം മാറുമെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























