ചാവക്കാട് കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ചെന്നിത്തല

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരു വിചാരിച്ചാലും പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തു തന്നെ നടക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























