കിടപ്പ് മുറിയിൽ നിന്ന് അടുക്കള ഭാഗം വരെ രക്തം; ഇടത് കാലിന് പിന്നിലും മുന്നിലും, നെറ്റിയിലും മുറിവ്: സ്വന്തം വീട്ടിൽ നിന്ന് ജോലിക്ക് പോകുന്നതിനിടെ വീട്ടിൽ കയറിയ ഭാര്യ കണ്ടത് കട്ടിലിന് താഴെ രക്തത്തിൽ കമഴ്ന്ന് കിടക്കുന്ന ഭർത്താവിന്റെ മൃതദേഹം:- ദുരൂഹ സാഹചര്യത്തിൽ കിടപ്പ് മുറിയിൽ യുവാവ് മരിച്ച നിലയിൽ

ദുരൂഹ സാഹചര്യത്തിൽ കിടപ്പ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് സ്റ്റേഷന് സമീപം ദീപ കോട്ടേജിൽ പരേതനായ ശശിധരന്റെ മകൻ ടിബിൻ (39) ആണു മരിച്ചത്.
സ്വന്തം വീട്ടിൽ നിന്ന് ഭാര്യ കഴിഞ്ഞ ദിവസം രാവിലെ എത്തിയപ്പോഴാണ് ടിബിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കട്ടിലിനു താഴെ രക്തത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ടിബിന്റെ ഇടത് കാലിന്റെ പിന്നിലും മുന്നിലും നെറ്റിയിലും മുറിവുണ്ട്. കിടപ്പുമുറിയിൽ നിന്ന് അടുക്കള ഭാഗം വരെ രക്തം വീണിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയിലെ തലയണ വലിച്ചുകീറി പഞ്ഞി പുറത്തുവന്ന നിലയിലാണ്.
സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ദീപ, ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ വീട്ടിൽ കയറിയപ്പോഴാണ് ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജംക്‌ഷനിൽ മൊബൈൽ കട നടത്തി വരുകയായിരുന്നു ടിബിൻ. മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർ ടി. മനോജ്, എസ്ഐ എസ്. സന്തോഷ് എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
https://www.facebook.com/Malayalivartha