ഇലക്ഷന്‍ കൃത്യസമയത്തു തന്നെ… തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു കാരണവശാലും തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കില്ല. ഇലക്ഷന്‍ കൃത്യസമയത്തു തന്നെ നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നാളെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തി ഇക്കാര്യം വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.
വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകുമെന്ന് ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മനപ്പൂര്‍വ്വം ജനഹിതം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ല.
നിലവില്‍ പുതുതായി നഗരസഭകളും കോര്‍പറേഷനും രൂപീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ഈ കേസുകള്‍ നിര്‍ണായകമാണ്. പുതിയ വാര്‍ഡുകളും കോര്‍പറേഷനുകളും അനുവദിച്ചത് കോടതി അംഗീകരിക്കുകയാണെങ്കില്‍ അതനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണ്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകുന്നതുവരെ കാത്തിരുന്നാല്‍ ഏറെ വൈകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























