കോന്നി പെണ്‍കുട്ടികളുടെ മരണത്തിന് പിന്നാലെ ശില്‍പയുടെ മരണവും ആത്മഹത്യയെയെന്ന് പോലീസ്, തെളിയിക്കപ്പെടാതെ പോകുന്നത് ഒരു പെണ്‍കുട്ടിയുടെ ദുരൂഹ മരണം

കോന്നി പെണ്‍കുട്ടികളുടെ മരണത്തിന് പിന്നാലെ കലാകാരിയും നടിയുമായ ശില്‍പയുടെ ദുരൂഹമരണവും ആത്മഹത്യയെന്ന നിലപാടില്‍ പോലീസ്. തെളിയിക്കപ്പെടാതെ പോകുന്ന കേസുകളില്‍ ഇതും ഒതുക്കി തീര്‍ക്കാനാണ് ഉന്നതരുടെ ശ്രമം. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ശില്‍പയുടെ മാതാപിതാക്കല്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ തുടര്‍ നടപടികളുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
എല്ലാ കേസിലും ഉള്ളതുപോലെ ആദ്യം ആന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് പോയെങ്കിലും പിന്നീട് പോലീസ് പ്രതികളെന്ന് സംശയിക്കുന്നവരെ സഹായിക്കന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ പുറത്ത് വന്ന ശില്‍പയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ശില്‍പയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുള്ളതായി പറയുന്നുണ്ട്. എന്നാല്‍ ഇതിനെകുറിച്ചൊന്നും അന്വേഷിക്കാതെ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് പോലീസ് തടിതപ്പുകയാണ്.
ആരെ സംരക്ഷിക്കാനാണ് പോലീസ് നടിയും കലാകാരിയുമായി ശില്‍പയുടെ മരണത്തിലെ ദുരൂഹത മറച്ചുവെയ്ക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ആന്തരികാവയവങ്ങള്‍ കെമിക്കല്‍ അനാലിസിസിന് നല്‍കിയിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ മൂന്നു മാസമെടുക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ചാലെ അന്തിമതീരുമാനമെടുക്കാന്‍ കഴിയുമെന്നുമാണ് അന്വേഷണഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ എ.പ്രമോദ് കുമാര്‍ പറയുന്നത്.
ഏറെ ദുരൂഹതകള്‍ ഉയര്‍ന്ന മരണമായതു കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ റെക്കോഡ് ചെയ്തിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പൊലീസ് സര്‍ജന്‍ ഡോ. കെ.വല്‍സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മുങ്ങിമരണമെന്നാണ് പറയുന്നത്. എന്നാല്‍ ആമാശയത്തില്‍ നിന്ന് ചോറിന്റെയും സവാളയുടേയും അവശിഷ്ടങ്ങളും തിരിച്ചറിയാനാകാത്ത മറ്റ് രണ്ട് വസ്തുക്കളും കിട്ടിയതായും റിപ്പോര്‍ട്ട് പറയുന്നു. ഇത് ഏതെങ്കിലും വിഷവസ്തുക്കളോ മയക്ക് മരുന്നോ ആണ് എന്നറിയാന്‍ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് കിട്ടണം. വലതുചെവിക്ക് താഴെ മുറിവുണ്ടായിട്ടുണ്ടെന്നും വലത് കവിളില്‍ തുടരെ തുടരെ മര്‍ദിച്ചതിന്റെ പാടുകള്‍ ഉണ്ടായതായും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകന്‍ ലിജിന്റെയും കൂടെയുണ്ടായിരുന്ന ആര്‍ഷ, ഷാജഹാന്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ശില്‍പ ആത്മഹത്യ ചെയ്തതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് ഇപ്പോഴും. ശില്‍പയും ലിജിനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ലിജിന്‍ ശില്‍പയെ അടിക്കുകയും ചെയ്തിരുന്നു. ശില്‍പ അഭിനയിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ലിജിന്‍ ചോദ്യം ചെയ്തിരുന്നു. അഭിനയം നിര്‍ത്തണമെന്ന ലിജിന്റെ നിര്‍ബന്ധത്തിന് വഴങ്ങാത്തതാണ് വാക്കുതര്‍ക്കത്തിലും അടിയിലും അവസാനിച്ചത്. ഇത് ലിജിന്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ശില്‍പ അഭിനയിക്കുന്നത് നിര്‍ത്തണമെന്ന് ലിജിന്‍ ആവശ്യപ്പെട്ടെങ്കിലും ശില്‍പ സമ്മതിച്ചിരുന്നില്ല. നാലുപേരും ഇക്കാര്യം സംസാരിക്കുന്നതിനിടയില്‍ ശില്‍പ പെട്ടെന്ന് പ്രകോപിതയാകുകയും കായലിലേക്ക് എടുത്തു ചാടിയെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ ലിജിന്റെയും ആര്‍ഷയുടേയും വാദം. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ വഴക്കിനിടെ ലിജിന്‍ ശില്‍പയെ അടിച്ചെന്നും സമ്മതിച്ചു.
ആര്‍ഷ, ഷാജഹാന്‍, ലിജിന്‍. ഇവര്‍ മൂന്നു പേരും കൂടിയാണ് ശില്‍പ മരിക്കുന്ന ദിവസം ബാലരാമപുരത്ത് ഈദ് പരിപാടിയില്‍ പങ്കെടുക്കാനാണെന്നും പറഞ്ഞാണ് ശില്‍പ വീട്ടില്‍ നിന്നും പോകുന്നത്. ബാലരാമപുരത്തേക്ക് ശില്‍പയെ വിട്ടയയ്ക്കണമെന്ന് ഫോണിലൂടെ ശില്‍പയുടെ അമ്മയെ നിര്‍ബന്ധിച്ചിരുന്നു. ശില്‍പയും ലിജിനും ആര്‍ഷയും ഷാജഹാനും ചേര്‍ന്നാണ് മരുതൂര്‍ക്കടവിലെത്തിയതെന്നും ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
മകളുടെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ശില്‍പയുടെ അമ്മ സുമ പറഞ്ഞിരുന്നു. ശില്‍പ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ശില്‍പയുടെ മരണഷശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഫെയ്‌സ് ബുക്കിലെ പോസ്റ്റുകളും ഫ്രണ്ട്‌സ് ലിസ്റ്റ്ും ഡിലീറ്റ് ആയത് ആര്‍ഷയുടേയും ഷാജഹാന്റെയും ലിജിന്റെയും അറിവോടെ ആയിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.അതിനിടെ മാതാപിതാക്കളുടെ പേരില്‍ എടുത്ത സിംകാര്‍ഡാണ് ശില്‍പ ഉപയോഗിച്ചു കൊണ്ടിരുന്നതെന്നും മരണത്തിന് ഒരാഴ്ചയ്ക്ക് മുമ്പ് മാതാപിതാക്കളെ നിര്‍ബന്ധിച്ച് സിംകാര്‍ഡ് മാറ്റിയതായും ശില്‍പയുടെ അമ്മ പറയുന്നു. അതേസമയം മകളുടെ മരണത്തിന് സെക്‌സ്മയക്കുമരുന്ന് റാക്കറ്റുകള്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.എന്നാല്‍ ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ സംശയങ്ങള്‍ക്ക് പൊലീസിനും മറുപടിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























