പ്രിയ ശ്രീ. പിണറായി വിജയന്‍ സാര്‍; ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കല്ലേ… ഓണത്തല്ല് വാങ്ങാന്‍ വി.ടി. ബല്‍റാം

അക്രമ രാഷ്ട്രീയത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. ഫേസ് ബുക്കിലൂടെ തന്നെയാണ് ബല്‍റാമും മറുപടി പറയുന്നത്.
അക്രമ രാഷ്ട്രീയത്തേക്കുറിച്ചുള്ള താങ്കളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അടുത്തകാലത്ത് കേട്ടതില്‍ വെച്ച് ഏറ്റവും വലിയ ഫലിതങ്ങളിലൊന്നാണെന്ന് പറയാതെ വയ്യ. ഇതേ നിലവാരത്തിലുള്ള മറ്റൊരു ഫലിതം ഈയിടെ കേട്ടത് ഡല്‍ഹിയില്‍ നിന്ന് അമിത് ഷാ ജി വകയാണു. മലയാളികളെ ഈ ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കുന്നതിനു നിങ്ങള്‍ രണ്ടുപേര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍
താങ്കളേപ്പോലൊരു വലിയ നേതാവിനെ എന്നേപ്പോലുള്ളൊരാള്‍ ഓഡിറ്റ് ചെയ്യുന്ന അപരാധമായിട്ടൊന്നും ഇതിനെ കണക്കാക്കില്ലെങ്കില്‍ പോസ്റ്റ് വായിക്കുന്ന മറ്റ് ഏതൊരാളേയും പോലെ മനസ്സില്‍ വന്ന ചെറിയ ചില സംശയങ്ങള്‍ ഇവിടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് പിണറായിയുടെ ചോദ്യങ്ങള്‍ക്ക് ബല്‍റാം മറുപടി പറയുന്നത്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ ശ്രീ. പിണറായി വിജയന്‍ സാര്‍,
അക്രമ രാഷ്ട്രീയത്തേക്കുറിച്ചുള്ള താങ്കളുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് അടുത്തകാലത്ത് കേട്ടതില്‍ വെച്ച് ഏറ്റവും വലിയ ഫലിതങ്ങളിലൊന്നാണെന്ന് പറയാതെ വയ്യ. ഇതേ നിലവാരത്തിലുള്ള മറ്റൊരു ഫലിതം ഈയിടെ കേട്ടത് ഡല്‍ഹിയില്‍ നിന്ന് അമിത് ഷാ ജി വകയാണു. മലയാളികളെ ഈ ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കുന്നതിനു നിങ്ങള്‍ രണ്ടുപേര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍. താങ്കള്‍ നേരിട്ടാണു ഈ പോസ്റ്റ് ഫേസ്ബുക്കില്‍ എഴുതിയതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി അഥവാ മറ്റാരെങ്കിലുമാണു താങ്കള്‍ക്ക് വേണ്ടി പോസ്റ്റുകള്‍ തയ്യാറാക്കുന്നതെങ്കില്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിങ്ങിന്റെ കാലമാണു എന്ന് അവരെ ഒന്ന് ഓര്‍മ്മപ്പെടുത്തിവക്കുന്നത് ഭാവിയിലെങ്കിലും താങ്കള്‍ക്ക് ഉപകരിക്കും. താങ്കളേപ്പോലൊരു വലിയ നേതാവിനെ എന്നേപ്പോലുള്ളൊരാള്‍ ഓഡിറ്റ് ചെയ്യുന്ന അപരാധമായിട്ടൊന്നും ഇതിനെ കണക്കാക്കില്ലെങ്കില്‍ പോസ്റ്റ് വായിക്കുന്ന മറ്റ് ഏതൊരാളേയും പോലെ മനസ്സില്‍ വന്ന ചെറിയ ചില സംശയങ്ങള്‍ ഇവിടെ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
>>>>തമ്മില്‍ കൊന്നും അതിന്റെ പേരില്‍ ക്രമസമാധാനം തകര്‍ത്തും ഭരണം നയിക്കുന്ന കക്ഷി തന്നെ മുന്നേറുമ്പോള്‍ കേരളം വീണ്ടും പുറകോട്ടു വലിക്കപ്പെടുകയാണ്. കോണ്ഗ്രസ്സ് പ്രവര്‍ത്തകന്‍ കോണ്ഗ്രസ്സുകാരാല്‍ തന്നെ കൊല്ലപ്പെടുമ്പോള്‍, ഇരുപക്ഷത്തിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആകുമ്പോള്‍ ഏതു കോടതിയാണ് ഈ വധശിക്ഷ വിധിച്ചത് എന്ന ചോദ്യം ഉയരുന്നു.
https://www.facebook.com/Malayalivartha
























