ധനവകുപ്പിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കണ്‍സ്യൂമര്‍ഫെഡിന് സാമ്പത്തിക സഹായം ചെയ്യാന്‍ ധനവകുപ്പിന് മടിയെന്ന് മുഖ്യമന്ത്രി

ധനവകുപ്പിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. വിപണി ഇടപെടലില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം മതിയായ ധനവകുപ്പ് സാന്പത്തിക സഹായം ചെയ്തു കൊടുക്കാന്‍ സാധിക്കാതെ പോയതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകളുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും അദ്ദേഹത്തിന്റെ സിവില്‍ സപ്‌ളൈസ് വകുപ്പും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. അതില്‍ സന്തോഷമുണ്ട്. വിപണി ഇടപെടലില്‍ എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടേയോ വീഴ്ചയല്ല. മതിയായ സാന്പത്തിക സഹായം ലഭിക്കാതെ വന്നതു കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























