ആധാരം എടുക്കാതെ വഴിയാധാരമായി… ഗൗരിയമ്മയെ ഒപ്പം കൂട്ടാനായി സിപിഎം കുടിച്ച മനപ്പായസം വെറുതേയായി; ഇനി അടുത്ത ഘടക കക്ഷിയെ നോക്കാം

ഘടക കക്ഷികളെ ഒപ്പം കൂട്ടണമെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രഖ്യാപനം തുടക്കത്തിലേ പാളി. സി.പി.എമ്മുമായി ലയനം ഇല്ലെന്ന് ജെ.എസ്.എസ്. ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മയുടെ ഇന്നലത്തെ പ്രസ്താവനയാണ് എല്ലാത്തിനും അന്ത്യം കുറിച്ചത്. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് അവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.
തുടര്‍ന്ന് ആഗസ്ത് 19ന് നടത്താനിരുന്ന ലയനസമ്മേളനം മാറ്റി. എല്‍.ഡി.എഫുമായി യോജിച്ചു പ്രവര്‍ത്തിക്കണമെന്നാണ് പാര്‍ട്ടി സെന്റര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഗൗരിയമ്മ പറഞ്ഞു.
ആഗസ്ത് 19ന് ശേഷം കെ.ആര്‍. ഗൗരിയമ്മ സി.പി.എമ്മിന്റെ ഭാഗമായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ലയനത്തിനെതിരെ ഒരു വിഭാഗം ജെഎസ്എസ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തി. പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കുന്നതിനുള്ള ശ്രമവും നടന്നു. ഇതിനിടയിലും 19ന് ലയന സമ്മേളനം നടക്കുമെന്ന പ്രചാരണത്തിലായിരുന്നു.
അതിനിടയിലാണ് പിണറായി വിജയന്‍ ഞായറാഴ്ച ഉച്ചയോടെ ജി. സുധാകരന്‍ എം.എല്‍.എ.യ്‌ക്കൊപ്പം ഗൗരിയമ്മയുമായി ചര്‍ച്ചയ്‌ക്കെത്തിയത്. അരമണിക്കൂറിലധികം സമയം ഇരുവരും ചര്‍ച്ചനടത്തി. ചര്‍ച്ചകളെല്ലാം പാളിയത് ജെഎസ്എസിന്റെ പാര്‍ട്ടി ഓഫീസുകളില്‍ ഉടക്കിയാണ്. ഗൗരിയമ്മയെ സിപിഎം എടുത്താലും നയാ പൈസയ്ക്കുള്ള ഗുണം കിട്ടില്ല. പാര്‍ട്ടി ഓഫീസുകളുടെ ആധാരമെല്ലാം അടുത്ത ജെഎസ്എസ് സെക്രട്ടറിയ്ക്കാവും. ജെ.എസ്.എസ്സിനുവേണ്ടി ഗൗരിയമ്മ വാങ്ങിയതാണ് നിലവിലുള്ള ഓഫീസുകള്‍. എന്നാല്‍ എല്ലാ ആധാരത്തിലും സെക്രട്ടറിയ്ക്ക് വേണ്ടിയാണ് എഴുതിയിരിക്കുന്നത്.
ഈ ഓഫീസുകളെ ചൊല്ലി ജെഎസ്എസില്‍ തര്‍ക്കവും നടക്കുന്നുണ്ട്. കോടതിയിലുള്ള ഈ കേസില്‍ ഗൗരിയമ്മയ്ക്ക് ജയിക്കാന്‍ കഴിയില്ല. സിപിഎം ഈ ഓഫീസുകള്‍ കൈയ്യേറിയാലും കോടതിയിലൂടെ അവര്‍ അത് തിരിച്ച് പിടിക്കും. ഇങ്ങനെ കാല്‍ കാശിന്റെ ആധാരവും ഇല്ലാതെ വരുന്ന ഗൗരിയമ്മ സിപിഎമ്മിന് ബാധ്യതയാകും. ഒരു എംഎല്‍എ സ്ഥാനവും മന്ത്രി സ്ഥാനവും വെറുതേ കൊടുക്കേണ്ടിയും വരും.
അങ്ങനെ ആധാരമില്ലാതെ വന്ന ഗൗരിയമ്മയെ സ്വീകരിക്കേണ്ടെന്ന് സിപിഎമ്മും തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























