പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകളെ വിഭജിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഒരു വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കി വിഭജിച്ചതാണ് ഹൈക്കോടതി റദ്ദാക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചില്ല പഞ്ചായത്ത് രൂപീകരണം എന്ന് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ള വ്യക്തമാക്കി.
പഞ്ചായത്തീ രാജ് നിയമം അനുസരിച്ച്, ഒരു പഞ്ചായത്ത് രൂപീകരിക്കുമ്പോള്‍ ആ പഞ്ചായത്തിലെ വില്ലേജുകള്‍ അതിനുള്ളില്‍ തന്നെ വരണം എന്നാണ് വ്യവസ്ഥ. എന്നാല്‍, സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച പഞ്ചായത്തുകളിലെ ചില വില്ലേജുകള്‍ മറ്റൊരു പഞ്ചായത്തില്‍ വരുന്ന രീതിയിലാണ് ഇപ്പോഴത്തെ വിഭജനം. ഇതാണ് കോടതി റദ്ദാക്കിയത്. കോടതി ഉത്തരവ് വന്നതോടെ ഏതാണ്ട് അറുപത്തിയൊമ്പതോളം പഞ്ചായത്തുകള്‍ രൂപീകരിച്ചത് റദ്ദാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























