ഇഗ്‌നോയുടെ കൊച്ചി റീജണല്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചാലും അധികൃതര്‍ കോള്‍ എടുക്കില്ലെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി

ഇഗ്‌നോയില്‍ ഡിഗ്രിയ്ക്കും മറ്റ് കോഴ്‌സുകള്‍ക്കും അപേക്ഷിച്ചവരുടെ കാര്യം കഷ്ടമാണെന്ന് വേണം പറയാന്‍. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പല കോഴ്‌സുകള്‍ക്കുമായി അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍, അപേക്ഷിച്ചവരില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പറയാന്‍ പരാതി മാത്രമേയുള്ളൂ. കോഴ്‌സുകളും പരീക്ഷയുമായി സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു വഴിയുമില്ല. നിരവധി ഫോണ്‍ നമ്പറുകളാണ് ഇഗ്‌നോയുടെ എറണാകുളം റിജണല്‍ ഓഫീസിലുള്ളത്.
വിളിക്കാന്‍ നിരവധി ഫോണ്‍ നമ്പറുകള്‍ ഉണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. പരീക്ഷ വിവരങ്ങള്‍ മറ്റും അറിയാന്‍ വിദ്യാര്‍ത്ഥികള്‍ കൊച്ചി കലൂരിലെ റിജണല്‍ ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്ന് പരാതി. ഇങ്ങനെയാണെങ്കില്‍ വിവരങ്ങളും ക്ലാസുകളെ പറ്റിയുള്ള സംശയങ്ങള്‍ എങ്ങനെ ചോദിച്ചറിയും എന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.
ഏതായാലും വിവരങ്ങള്‍ അറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. ഫോണ്‍ റിസീവര്‍ ചില സമയങ്ങളില്‍ അധികൃതര്‍ മറ്റിവയ്ക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്തെ ഇഗ് നോയുടെ റീജണല്‍ ഓഫീസിലും അധിക്യതര്‍ ഫോണ്‍ എടുക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























