യുവതാരപ്രഭയില്‍ കുളിച്ച് മലയാള സിനിമ: അവാര്‍ഡ് മൊത്തം തൂത്തുവാരി പുതുതലമുറ

2014ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് യുവനടന്‍ നിവിന്‍ പോളിയും സുദേവ് നായരും പങ്കുവച്ചു. നസ്രിയ നസീമാണ് മികച്ച നടി. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന് അവാര്‍ഡ്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലെ അഭിനയമാണ് സുദേവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഓം ശാന്തി ഓംശാന, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് നസ്രിയയെ മികച്ച നടിയാക്കിയത്. മമ്മൂട്ടി, ജയസൂര്യ എന്നിവരോട് മത്സരിച്ചാണ് നിവിന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.
ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഒരാള്‍പൊക്കം എന്ന സംവിധാനം ചെയ്ത സനല്‍ കുമാര്‍ ശശിധരന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. പദ്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണറാണ് മികച്ച രണ്ടാമത്തെ സിനിമ.
1983, വിക്രമാദിത്യന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് അനൂപ് മേനോന്‍ മികച്ച സ്വാഭാവ നടനുള്ള പുരസ്‌കാരം നേടി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലെ അഭിനയത്തിന് സേതുലക്ഷ്മി മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാ കൃത്തിനുള്ള പുരസ്‌കാരം ബാംഗ്‌ളൂര്‍ ഡേയ്‌സിന് തിരക്കഥ ഒരുക്കിയ അഞ്ജലി മേനോന്‍ നേടി. 1983 എന്ന സിനിമ സംവിധാനം ചെയ്ത ഏബ്രിഡ് ഷൈന്‍ ആണ് മികച്ച നവാഗത സംവിധായകന്‍.
മറ്റ് അവാര്‍ഡുകള്‍:
മികച്ച ഛായാഗ്രാഹകന്‍: അമല്‍ നീരദ്(ഇയോബ്ബിന്റെ പുസ്തകം)
അവലംബിത തിരക്കഥ: രഞ്ജിത്ത്(ഞാന്‍)
ചിത്ര സംയോജകന്‍: ലിജോ പോള്‍
സംഗീത സംവിധാനം: രമേശ് നാരായണന്‍
മികച്ച ഗായകന്‍: യേശുദാസ്
മികച്ച ഗായിക: ശ്രേയാ ഘോഷാല്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























