സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്ക പിടികൂടിയ 40 ഇന്ത്യന്‍ മത്സ്യത്തൊഴിലാളെ മോചിപ്പിച്ചു

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്ക പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ 40 പേര്‍ക്ക് തിങ്കളാഴ്ച മോചനം ലഭിച്ചു. മാന്നാര്‍,? പോയിന്ര് പട്രോ കോടതികളാണ് മത്സ്യത്തൊഴിലാളികളെ വെറുതെവിട്ടത്. മാന്നാര്‍ കോടതി 14 പേരെയും പട്രോ കോടതി 26 പേരെയും മോചിപ്പിക്കുകയായിരുന്നു. ഇവരെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഐ.എഫ് അദ്ധ്യക്ഷന്‍ യു.അരളാനന്ദന്‍ പറഞ്ഞു. രാമേശ്വരം, നാഗപട്ടണം, പുതുച്ചേരി കാരിയകാല്‍ എന്നിവിടങ്ങളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണിവര്‍. മത്സ്യത്തൊഴിലാളികളെ മോചനത്തിനായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇടപ്പെട്ടിരുന്നു.
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് കഴിഞ്ഞ ജൂണില്‍ലാണ് ശ്രീലങ്കന്‍ നാവികസേന ഇവരെ പിടികൂടിയത്. മുമ്പ് ഇന്ത്യ പിടികൂടിയ അഞ്ച് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. മോചിതരായവര്‍ ചൊവ്വാഴ്ച നാട്ടിലെത്തുമെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























