ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയില്‍

എയര്‍ഹോസ്റ്റസുമാരെ ഉപയോഗിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി ആരാമ്പ്രം മാളിയേക്കല്‍ ഷഹബാസിനെ (40) ഡി.ആര്‍.ഐ പിടികൂടി. ഒന്നര വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ഇയാളെ തിങ്കളാഴ്ച രാത്രി ഏഴോടെ ബീച്ച് ഫയര്‍സ്‌റ്റേഷന്‍ പരിസരത്തുവെച്ചാണ് ഡി.ആര്‍.ഐ സംഘം സാഹസികമായി പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു.
ഡി.ആര്‍.ഐ സംഘത്തെ ആക്രമിച്ച് കടക്കാന്‍ ശ്രമിച്ച ഷഹബാസിനെ നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെയാണ് പിടികൂടിയത്. മയക്കുമരുന്ന് ലഹരിയിലായിരുന്ന പ്രതിയെ അരമണിക്കൂറോളം നീണ്ട മല്‍പ്പിടിത്തത്തിന് ശേഷമാണ് കീഴടക്കിയത്. ഇയാളില്‍നിന്ന് ഹെറോയിനും പിടിച്ചെടുത്തു. സഞ്ചരിച്ച കാറും കസ്റ്റഡിയിലാണ്. പ്രതിയെ പിന്നീട് ടൗണ്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
2013 ഡിസംബറിലാണ് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസുമാരായ രാഹില ചീരായി, ഫിറമോസ വി സെബാസ്റ്റ്യന്‍ എന്നിവരെ ഡി.ആര്‍.ഐ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷഹബാസ് ഉള്‍പ്പെടെയുള്ളവരുടെ വിവരം ലഭിച്ചത്. പിന്നീട് ബംഗളൂരുവില്‍നിന്ന് ഷഹബാസിനെ അറസ്റ്റ് ചെയ്തു. വിമാനമാര്‍ഗം 39 കി.ഗ്രാം സ്വര്‍ണം കടത്തിയതായാണ് ഇയാള്‍ അന്ന് മൊഴി നല്‍കിയത്. എന്നാല്‍, 1000 കി.ഗ്രാം സ്വര്‍ണം കടത്തിയതായാണ് ഡി.ആര്‍.ഐക്ക് ലഭിച്ച വിവരം.
ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ ഷഹബാസിനെതിരെ സംസ്ഥാന പൊലീസ് കരുതല്‍ തടങ്കല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. വിദേശത്തേക്ക് പോയ ഷഹബാസ് നാട്ടില്‍ തിരിച്ചത്തെിയതായി ഡി.ആര്‍.ഐക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡി.ആര്‍.ഐ ഇന്‍സ്‌പെക്ടര്‍മാരായ കെ. സലില്‍, പി.വി. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























